
മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾ എന്നും ഹിറ്റാണ്. വളരെ ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ നടന് കഴിഞ്ഞിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്കും കാലുവെച്ചു.
അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ നിവിൻ പോളിയെ കുറിച്ച് പറഞ്ഞത് ഏറെ വൈറലായിരുന്നു. നിവിൻ നന്നായി ഇമിറ്റേറ്റ് ചെയ്യുന്ന ആളാണ് . തട്ടത്തിൻ മറയത്തിൽ ചേട്ടനായ വിനീത് ശ്രീനിവാസനെയും ഒരു വടക്കൻ സെൽഫിയിൽ തന്നെയുമാണ് നിവിൻ അനുകരിച്ചത് എന്നും ധ്യാൻ പറയുന്നു. താൻ അമ്മയോട് പറയുന്ന ചില ഡയലോഗുകളാണ് നിവിൻ ആ സിനിമയിൽ പറയുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
Also read: സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് ഫിലിം ചേംബർ; ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം തേടി
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:
‘നിവിന് ഒരു കഴിവുണ്ട്. നന്നായി ഇമിറ്റേറ്റ് ചെയ്യാൻ അറിയുന്ന ആളാണ് നിവിൻ. തട്ടത്തിൻ മറയത്തിൽ ഏട്ടനാണ്. വിനീത് ശ്രീനിവാസനാണ് ആ ചിത്രത്തിലുള്ളത്. വടക്കൻ സെൽഫിയിലെ ഉമേഷ് ഞാനാണ്. അതിന്റെ എസ്റ്റെൻഷനാണ് ലവ് ആക്ഷൻ ഡ്രാമയിലെ ദിനേശൻ എന്ന കഥാപാത്രം. ഞാൻ പറയുന്നത്, ബോഡി ലാംഗ്വേജ്, എന്റെ കോപ്രായങ്ങൾ അങ്ങനെ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് നിവിൻ ചെയ്തിട്ടുള്ളത്.
ഉമേഷിനെ ചെയ്യുമ്പോൾ ചേട്ടൻ എന്നെ റഫറൻസായി പറഞ്ഞുകൊടുത്തിരുന്നു. ഞാൻ അമ്മയോട് പറയുന്ന ചില ഡയലോഗുകളൊക്കെയുണ്ട്, അച്ഛനെന്തെങ്കിലും അസുഖം, എന്നൊക്കെ നിവിൻ വടക്കൻ സെൽഫിയിൽ പറയുന്നതൊക്കെ ഞാൻ അമ്മയോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here