ഞാന്‍ ഭാര്യയോട് പറഞ്ഞു ഹീ ഈസ് ബാക്ക്, നമ്മുടെ കുടുംബം ഇനി എയറിലാ: ധ്യാന്‍ ശ്രീനിവാസന്‍

നടന്‍ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. മോഹന്‍ലാല്‍ ഒരു ഹിപ്പോക്രാറ്റാണെന്നും നസീര്‍ അദ്ദേഹത്തെ നായകനാക്കി സിനിമ എടുക്കാന്‍ ആഗ്രഹിച്ചിരുന്നിട്ടും താല്‍പര്യം കാണിച്ചിരുന്നില്ലെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്.

ഇപ്പോളിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ പറ്റി അച്ഛന്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നുവെന്നും വാര്‍ത്ത കണ്ട് തന്റെ ഒരു ദിവസം നശിച്ചുപോയെന്നുമാണ് ധ്യാന്‍ പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വീഡിയോ ഫോണില്‍ കണ്ടപ്പോള്‍ തന്നെ താന്‍ ഭാര്യയോട് പറഞ്ഞ ഇനി നമ്മുടെ കുടുംബം എയറിലായിരിക്കുമെന്നും അതിനു ശേഷം രണ്ടു ദിവസത്തേക്ക് എയറിലായിരിന്നുവെന്നും ധ്യാന്‍ പറഞ്ഞു.

ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നടത്തുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നും. എന്നാല്‍ അതിനൊരു പരിധിയുണ്ട്. അത് കടന്നാല്‍ ഡീഫെയ്മിങാവും. അച്ഛന്‍ പറഞ്ഞത് ഡീ ഫെയ്മിങ് ആയിപ്പോയി എന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here