സത്യസന്ധമായി സിനിമയെ വിലയിരുത്തുന്ന വ്യക്തിയാണ് അശ്വന്ത് കോക്ക്, എനിക്ക് ഭയങ്കര ഇഷ്ടമാണ്: ധ്യാൻ ശ്രീനിവാസൻ

സത്യസന്ധമായി സിനിമയെ വിലയിരുത്തുന്ന വ്യക്തിയാണ് അശ്വന്ത് കോക്കെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. വർഷങ്ങളായി അശ്വന്ത് സിനിമാ നിരൂപണങ്ങൾ ചെയ്യുന്നുണ്ടെന്നും, താൻ അദ്ദേഹത്തെ ഇപ്പോഴും നിരീക്ഷിക്കാറുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ALSO READ: ആ സിനിമ കൂടി പരാജയപ്പെട്ടതോടെ ഞാന്‍ എന്റെ കരിയര്‍ അവസാനിച്ചെന്ന് കരുതി; തുറന്നുപറഞ്ഞ് ലാല്‍ജോസ്

‘എനിക്ക് ഭയങ്കര ഇഷ്ടമാണ് ആത്മാർത്ഥമായി സിനിമയെ വിലയിരുത്തുന്നവരെ. അങ്ങനെ നോക്കുമ്പോൾ എത്രയോ വർഷമായി അശ്വന്ത് അത്തരത്തിൽ റിവ്യൂകൾ ചെയ്യുന്നുണ്ട്. ഞാനൊക്കെ അദ്ദേഹത്തെ സ്ഥിരം കാണാറുണ്ട്. എനിക്ക് അദ്ദേഹത്തോട് അനുകമ്പയും ഇഷ്ടവുമുണ്ട്. അശ്വന്ത് മലബാറുകാരനാണ്, മലബാറുകാരോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട് അത് അശ്വന്തിനോട് ഉണ്ട്. ഒരു സാധാരണ മനുഷ്യൻ സിനിമ കണ്ടാൽ എങ്ങനെയിരിക്കും എന്നതാണ് അശ്വന്ത് പറയുന്നത്’, ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ALSO READ: പോര്‍ തൊഴില്‍ നായകൻ അശോക് സെല്‍വനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

‘എല്ലാം തുറന്നു പറയുന്ന ഒരാൾക്ക് ശത്രുക്കൾ ഉണ്ടാകും. അത്തരത്തിൽ അശ്വന്ത് ഒരുപാട് ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ട്. നല്ലത് വരുമ്പോൾ നല്ലത് പറയും ചീത്തത് വരുമ്പോൾ ചീത്തത് പറയും. ഒരു എന്റർടൈനർ ആണ് അശ്വന്ത് കോക്’, ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like