അലൻസിയറുടെ പരാമർശം പബ്ലിസിറ്റി സ്റ്റണ്ട്; എതിർപ്പുണ്ടെങ്കിൽ പോകരുതായിരുന്നു; ധ്യാൻ ശ്രീനിവാസൻ

അലൻസിയറിനെതിരെ വിമർശനവുമായി നടൻ ധ്യാൻ ശ്രീനിവാസൻ രംഗത്ത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെതിരെയാണ് ധ്യാൻ രംഗത്തെത്തിയിരിക്കുന്നത്. അങ്ങനെ ഒരു അഭിപ്രായം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ധ്യാൻ അഭിപ്രായപ്പെട്ടു. ‘നദികളിൽ സുന്ദരി യമുന’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ ഒരു ചോദ്യത്തിന് ഉത്തരമായാണ് ധ്യാൻ ഇക്കാര്യം വ്യക്തമാക്കിയത്.

Also read:പിഎസ് സി നിയമന തട്ടിപ്പ് ഒന്നാം പ്രതി കീഴടങ്ങി; അഭിമുഖം നടത്തിയ പ്രതി പിടിയിലായി

അലൻസിയർ തനിക്ക് അടുത്ത സുഹൃത്തും ജ്യേഷ്ഠതുല്യനുമാണ് എങ്കിലും അദ്ദേഹത്തിന്റെ അത്തരമൊരു പരാമർശം തനിക്ക് പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തോന്നിയതെന്ന് ധ്യാൻ പറഞ്ഞു. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് പലർക്കും ഒന്ന് ആളാവാനും ഷൈൻ ചെയ്യാനും ഒക്കെ തോന്നും. അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടതെന്നും ധ്യാൻ വ്യക്തമാക്കി. ഇത് പറയാൻ വേണ്ടി പുരസ്കാര വിതരണ വേദിയിൽ പോയപോലെയാണ് തനിക്ക് തോന്നുന്നത് എന്നും ധ്യാൻ പറഞ്ഞു.

Also read:ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തി; സുൽത്താൻ അൽ നെയാദിക്ക് പ്രൗഢോജ്വല സ്വീകരണമൊരുക്കി യു എ ഇ

‘നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’, എന്നായിരുന്നു അലൻസിയറുടെ വിവാദ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News