മമ്മൂക്കയുടെ ഫീമെയില്‍ വേര്‍ഷനാണ് മല്ലിക സുകുമാരന്‍; ആ എനര്‍ജിയൊക്കെ അടിപൊളിയാണെന്ന് ധ്യാന്‍

ഞാന്‍ പൃഥ്വിരാജിന്റെ ഡൈ ഹാര്‍ട്ട് ഫാനാണെന്നും രാജുവേട്ടനും അത് അറിയാവുന്ന കാര്യമാണെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മയെ കണ്ടതിന് ശേഷം താന്‍ മല്ലിക സുകുമാരന്‍ ഫാന്‍ ആയെന്നും താരം പറഞ്ഞു.

Also Read : അമിതവണ്ണം കുറയണോ? ദിവസവും ചൂട് വെള്ളം ഇങ്ങനെ കുടിച്ച് നോക്കൂ

മമ്മൂട്ടിയുടെ ഒരു ഫീമെയ്ല്‍ വേര്‍ഷനാണ് മല്ലിക സുകുമാരനെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു. നമ്മള്‍ മമ്മൂക്കയെ പറ്റി പറയുമല്ലോ, എല്ലാ കാര്യത്തിലും അപ്‌ഡേറ്റഡ് ആണെന്ന്. അതുപോലെ മമ്മൂക്കയുടെ ഒരു ഫീമെയില്‍ വേര്‍ഷന്‍ പോലെയുള്ള ആളാണ് മല്ലിക സുകുമാരനെന്ന് താരം പറഞ്ഞു.

Also Read : ദുബായിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തം; താമസക്കാർ രക്ഷപ്പെട്ടു

‘ഞാന്‍ പൃഥ്വിരാജിന്റെ ഡൈ ഹാര്‍ട്ട് ഫാനാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് പുള്ളിയെ. രാജുവേട്ടനും അത് അറിയാവുന്ന കാര്യമാണ്. ഞാന്‍ മല്ലികാമ്മയെ രാജുവേട്ടന്റെ അമ്മ എന്ന രീതിയിലാണ് കണ്ടിരുന്നത്. ഞാന്‍ ലവ് ആക്ഷന്‍ ഡ്രാമയുടെ കഥ പറയുന്നതിനു മുന്‍പേ മല്ലിക ആന്റിയെ നേരിട്ട് കണ്ടിട്ടില്ല.
പിന്നെ ഞാന്‍ രാജുവേട്ടന്‍ ഫാന്‍ എന്നതില്‍ നിന്ന് മാറി മല്ലിക സുകുമാരന്‍ ഫാനായി. കാരണം എന്താണെന്ന് വെച്ചാല്‍ ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയും അറിവുള്ള ഒരാളാണ്. നമ്മള്‍ മമ്മൂക്കയെ പറ്റി പറയുമല്ലോ, എല്ലാ കാര്യത്തിലും അപ്‌ഡേറ്റഡ് ആണെന്ന്. അതുപോലെ മമ്മൂക്കയുടെ ഒരു ഫീമെയില്‍ വേര്‍ഷന്‍ പോലെയുള്ള ആളാണ് മല്ലിക സുകുമാരന്‍.

എല്ലാ കാര്യത്തിനുമുള്ള അറിവ്, ടോട്ടല്‍ അപ്‌ഡേറ്റ് ആയിട്ടുള്ള വ്യക്തിയാണ്. അന്ന് രാജുവേട്ടന്‍ ചെയ്ത സിനിമകളെ പറ്റിയടക്കം എന്നോട് പറഞ്ഞിരുന്നു. അത് എന്താണെന്ന് പറയാന്‍ പറ്റില്ല, എന്നോട് വളരെ പേഴ്സണല്‍ ആയിട്ട് പറഞ്ഞതാണ്.

ഇന്ദ്രേട്ടന്റെ സിനിമകളെ പറ്റിയും, എല്ലാ കാര്യത്തിനെ കുറിച്ചും കൃത്യമായിട്ടുള്ള ധാരണയുള്ള ഒരാളാണ്. പിന്നെ ആ സ്പിരിറ്റ്, ലൊക്കേഷനിലുള്ള ആന്റിയുടെ എനര്‍ജി അതൊക്കെ അടിപൊളിയാണ്.

നമുക്ക് വര്‍ക്ക് ചെയ്യാന്‍ തോന്നുന്ന ആള്‍ക്കാറുണ്ടല്ലോ, എന്തും ചെയ്യാന്‍ റെഡിയായിട്ടുള്ള ഒരാളാണ്. ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നതാണ് എനിക്ക് എടുത്ത് പറയാനുള്ളത്. രാജുവേട്ടന്റെയും ഇന്ദ്രേട്ടന്റെയുമൊക്കെ അമ്മയാണ്. അവരാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നത്. എന്റെ അമ്മയുടെ പ്രായമുള്ള ഒരാള്‍ നമ്മുടെയൊക്കെ കൂടെ ഒരു ബഡ്ഡിയായി നില്‍ക്കുകയാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News