‘ഏട്ടൻ എന്നെ ഏറ്റവും കൂടുതൽ ഉപദേശിക്കുന്നത് ആ കാര്യത്തിനാണ്’: ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan

മലയാളത്തിലെ ന്യൂ ജെൻ നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. നടന്റെ സിനിമകളേക്കാൾ ഹിറ്റാകുന്നത് ഇന്റർവ്യൂകളാണ്. അതുകൊണ്ട് തന്നെ ഇന്റർവ്യൂ സ്റ്റാർ എന്നാണ് ഇൻഡസ്ട്രിയിൽ അറിയപ്പെടുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന മലയാള ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. പിന്നീട് അഭിനയം മാത്രം കേന്ദ്രീകരിക്കാതെ സിനിമ സംവിധാനത്തിലേക്കും കടന്നു.

അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ചേട്ടനായ വിനീത് ശ്രീനിവാസനെ കുറിച്ചും അച്ഛനായ ശ്രീനിവാസനെ കുറിച്ചും മനസ് തുറക്കുകയാണ് നടൻ. അച്ഛൻ എത്ര തിരക്കിൽ ആയിരുന്നാലും കൃത്യമായ ഇടവേളകളിൽ വീട്ടിലേക്ക് വരുമായിരുന്നു എന്ന് നടൻ പറയുന്നു. അച്ഛനും സുഹൃത്തുക്കളും കൂടിയിരുന്നാൽ പിന്നെ സിഗരറ്റ് വലിയാണെന്നും ഇങ്ങനെ വലിക്കുന്നത് ചേട്ടന് ഇഷ്ടമായിരുന്നില്ലെന്നും ധ്യാൻ പറയുന്നു. ധ്യാനിനോട് മദ്യപിക്കരുത്, സിഗരറ്റ് വലിക്കരുത് എന്നൊക്കെ വിനീത് എപ്പോഴും പറയുമെന്നും താൻ എല്ലാം നിർത്തിയിട്ട് വർഷങ്ങളായെന്നും നടൻ കൂട്ടിച്ചേർത്തു.

Also read: ഷോ കൂടുതലുണ്ടായിട്ടും റെട്രോയുടെ ആദ്യദിന കളക്ഷന്‍ മറികടക്കാനാകാതെ തഗ് ലൈഫ്

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:

‘എത്ര തിരക്കാണെങ്കിലും കൃത്യമായ ഇടവേളയിൽ അച്ഛൻ വീട്ടിൽ വരുമായിരുന്നു. വന്നാൽ പിന്നെ ആഘോഷമാണ്. അച്ഛൻ്റെ സുഹൃത്തുക്കൾ വീട്ടിൽ വരും. ചെയ്യാൻ പോകുന്ന സിനിമയുടെ കഥയൊക്കെ അച്ഛൻ അവരോടു പറയും. ഒരു മറവത്തൂർ കനവിൻ്റെയും ചിന്താവിഷ്ടയായ ശ്യാമളയുടെയുമൊക്കെ കഥ ഞാൻ കേട്ടിട്ടുണ്ട്.

അച്ഛനും കൂട്ടുകാരും കൂടി ഇരുന്നാൽ പിന്നെ ആരെയും കാണാൻ പറ്റില്ല. ചൂളയിൽ നിന്നു പുക വരുന്നതുപോലെയാണ് പുകവലി. പഴയ ട്രിപ്പിൾ ഫൈവ് ആണ് അച്ഛൻ്റെ ബ്രാൻഡ്. അച്ഛൻ ഇങ്ങനെ പുകവലിക്കുന്നതിൽ ഏട്ടന് കലിപ്പാണ്.

എനിക്ക് സിഗററ്റ് മണം ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ ഞാൻ നല്ല പുകവലിക്കാരനായി. ഏട്ടൻ നേരെ തിരിച്ചും.
ഏട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ ഉപദേശിക്കും. ‘അച്ഛനെ നോക്ക്. അച്ഛൻ്റെ ആരോഗ്യം മോശമായി വരുന്നു. നീ പുകവലിക്കരുത്, മദ്യപിക്കരുത്’ എന്നൊക്കെ പറയും. പറയുമ്പോൾ ഏട്ടൻ്റെ കണ്ണ് നിറയും,’ ധ്യാൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News