പലപ്പോഴും ഞാൻ അങ്ങോട്ട് പോയി സംസാരിക്കാറാണ്; ദേവനന്ദയുടെ ഇൻ്റർവ്യൂ കണ്ട് ഉറക്കം പോയിട്ടുണ്ട്: ധ്യാൻ ശ്രീനിവാസൻ

dhyan sreenivasan

മലയാളത്തിലെ മികച്ചൊരു ബാലതാരമാണ് ദേവനന്ദ​. മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്ത് ശ്രദ്ധ നേടുന്നതിനോടൊപ്പം നൽകുന്ന അഭിമുഖങ്ങളിലൂടേയും ശ്രദ്ധ നേടിയയാളാണ് ദേവനന്ദ. പക്വമായി ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ് ദേവനന്ദയുടെ പ്രത്യേകത. എല്ലാറ്റിനേയും പറ്റി കൃത്യമായമ ധാരണയോടെ സംസാരിക്കുന്ന ദേവനന്ദ വലിയ മാധ്യമ ശ്രദ്ധയും നേടിയിട്ടുണ്ട്.

ഇപ്പോൾ ദേവന്ദയുടെ അഭിമുഖം കണ്ട് തൻ്റെ ഉറക്കം പോയിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. തനിക്ക് ഈ പ്രായത്തിൽ ഇത്രയും പക്വത ഇല്ലായിരുന്നെന്ന് ആലോചിച്ചാണ് തൻ്റെ ഉറക്കം പോയതെന്നും നടൻ പറഞ്ഞു. ദേവനന്ദയും ധ്യാൻ ശ്രീനിവാസനും ഒരുമിച്ചഭിനയിക്കുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടെയാണ് കാര്യം പറഞ്ഞത്.

Also read: ഇത് വെറും മഞ്ഞക്കവറല്ല കേട്ടോ ! ഫാഷൻ ലോകത്തെ ആരും മോഹിക്കുന്ന ഡിസൈൻ; ബീജിങ് രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ ഷാങ് ജിൻഗിയുടെ കവറിന് പിന്നിലെ കഥ

സിനിമ സെറ്റുകളിൽ പലപ്പോഴും കഥാപാത്രമായി തന്നെയാണ് ദേവനന്ദയെ കാണാറുള്ളതെന്നും അങ്ങോട്ട് പോയാണ് സംസാരിക്കാറുള്ളതെന്നും ധ്യാൻ പറയുന്നു. പ്രൊഫഷണലായിട്ടാണ് കാര്യങ്ങളെ ദേവനന്ദ കാണാറുള്ളത്. ആവശ്യമില്ലാതെയൊന്നും സംസാരിക്കാറില്ല. ദേവനന്ദയുടെ കൂടെ അഭിനയിക്കാൻ പറ്റിയത് ഭാ​ഗ്യമാണെന്നും ധ്യാൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News