
ഐപിഎല്ലിൽ ജീവന്മരണ പോരാട്ടത്തിന് ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ കളിയ്ക്കാൻ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തിരിച്ചടി. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിന്റെ ബൗളർമാരെ ലഖ്നൗ ഒപ്പണർമാർ പവർ പ്ലേയിൽ തലങ്ങും വിലങ്ങും അടിച്ചു തകർത്തു.
Also Read: ആരാകും നാലാമത്തെ ടീം? ഐപിഎല്ലിലെ പ്ലേ ഓഫ് യോഗ്യത പോരാട്ടങ്ങൾ തീപാറും
ആറോവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 83 റൺസാണ് ലഖ്നൗ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ മാർഷ് 14 പന്തിൽ 31 റൺസും ജോഷ് ഇംഗ്ലിസ് 22 പന്തിൽ 49 റൺസുമായും ക്രീസിൽ ഉണ്ട്. രാജസ്ഥാൻ ബൗളർമാരിൽ ജോഫ്ര ആർച്ചർ രണ്ട് ഓവറിൽ 24 റൺസ് വഴങ്ങിയപ്പോൾ സന്ദീപ് ശർമയുടെ രണ്ട് ഓവറിൽ 31 റൺസാണ് ലഖ്നൗ ബാറ്റർമാർ അടിച്ചെടുത്തത്. പ്ലേ ഓഫ് യോഗ്യത നേടാൻ മത്സരത്തിൽ വിജയം തേടുന്ന രാജസ്ഥാന് എത്രയും വേഗം മത്സരത്തിൽ തിരിച്ചു വരവ് നടത്താൻ വിക്കറ്റുകൾ അനിവാര്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

