മൗറോഷ്യക്ക് ഹാട്രിക്ക്; ഒഡീഷക്ക് മിന്നും ജയം

എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തിൽ ഡീഗോ മൗറീഷ്യോ ഹാട്രിക് ഗോളിൽ ഒഡീഷക്ക് മിന്നും ജയം.ഗോകുലം കേരള എഫ്‌സിയെയാണ് സൂപ്പര്‍ കപ്പ് ചാമ്പ്യന്‍മാരായ ഒഡിഷ എഫ്‌സി തകർത്തത്ത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം.ഗോകുലത്തിൻ്റെ തുടർച്ചയായ നാലാം തോൽവിയാണിത്.

18, 32, 52 മിനിറ്റുകളിലായിരുന്നു മൗറീഷ്യോ ഒഡീഷക്ക് വേണ്ടി വലകുലുക്കിയത്. മുപ്പത്തിയാറാം മിനിറ്റില്‍ ഫര്‍ഷാദ് നൂറാണ് ഗോകുലത്തിന്റെ ഏക ഗോള്‍ നേടിയത്. ജയത്തോടെ ഒഡിഷ എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here