വേനൽ ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേക ഡയറ്റ് പ്ലാൻ

വേനൽ ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേക ഡയറ്റ് പ്ലാൻ ആയാലോ ?

എണ്ണയില്‍ വറുത്ത പലഹാരങ്ങളും എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കണം.

ബജ്‌റ കൊണ്ടുള്ള കഞ്ഞി കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നത് നല്ലതാണ്.

ഉച്ചഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം. തൈര് പ്രത്യേകം ചേര്‍ക്കണം. കിടക്കുന്നതിന് നാല് മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കുകയും വേണം.

പച്ചക്കറികള്‍ വേവിച്ച് അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് അത്താഴത്തിന് കഴിക്കാം. ഇതിനൊപ്പം ചപ്പാത്തിയും പരിപ്പുകറിയും കഴിക്കാവുന്നതാണ്.

നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ശരീരത്തില്‍ ചൂട് കൂടാന്‍ കാരണമാകും. അതേസമയം ഇവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പകരം ചെറിയ അളവില്‍ കഴിക്കാവുന്നതാണ്.

അവശത തോന്നുമ്പോള്‍ ഒരു ചായയോ കാപ്പിയോ ഒക്കെ കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന് പകരം സംഭാരം, നാരങ്ങാവെള്ളം, ഇളനീര് എന്നിവയാണ് നല്ലത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here