ഏതാണ് അപകടകാരി?വെള്ളിക്കെട്ടനും വെള്ളിവരയനും തമ്മിൽ വ്യത്യാസങ്ങളേറെയുണ്ട്

common krait snake

കേരളത്തിലെ പ്രധാനമായി കാണപ്പെടാറുള്ള രണ്ട് പാമ്പുകളാണ് വെള്ളിക്കെട്ടനും വെള്ളിവരയനും. നാട്ടിൻപ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്ന രണ്ടു പാമ്പുകളും കാണാൻ സമാനമായതുകൊണ്ട് തിരിച്ചറിയാൻ പ്രയാസം കൂടുതലാണ്. എന്നിരുന്നാലും ഇവയുടെ ചില പ്രത്യേകതകളിലൂടെ എളുപ്പത്തിൽ തിരിച്ചറിയാവുന്നതാണ്.

വെള്ളിക്കെട്ടൻ (കോമൺ ക്രെയ്റ്റ്)
ശംഖുവരയൻ, മോതിര വളയൻ തുടങ്ങിയ പേരുകളിലാണ് പ്രധാനമായും വെള്ളിക്കെട്ടൻ അറിയപ്പെടുന്നത്. ശരാശരി മൂന്നടി വലിപ്പമുള്ള പാമ്പുകളാണ് പൊതുവേ കേരളത്തിൽ കാണപ്പെടുന്നത്. അഞ്ചടിയോളം വലിപ്പമുള്ളവയെയും കണ്ടെത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. തിളങ്ങുന്ന കറുപ്പ് നിറം അല്ലെങ്കിൽ കടും നിലനിറമാണ് ഇവയ്ക്കുള്ളത്. ശരീരത്തിന് കുറുകെ ജോഡികളായോ അല്ലെങ്കിൽ ഒറ്റയായ വെളുത്ത വരകളിലോ ആയിരിക്കും ഇവ കാണപ്പെടാറുള്ളത്. ഇത്തരം വരകൾ ഇവയുടെ തലയുടെ ഭാ​ഗത്ത് ഉണ്ടാകില്ല.

also read: കായംകുളത്ത് 15കാരിക്ക് പാമ്പ് കടിയേറ്റു; ആന്റി വെനം നൽകി

ശരീരത്തിന്റെ മധ്യഭാ​ഗം മുതലാണ് വരകൾ ആരംഭിക്കുന്നത്. തലയിൽ നിന്ന് വാലിലേക്ക് വണ്ണം കുറഞ്ഞ രീതിയിലാണ് കൂടുതൽ പാമ്പുകളും കാണപ്പെടാറുള്ളത്. രാത്രികാലങ്ങളിലായിരിക്കും ഇവ കൂടുതലും സഞ്ചരിക്കുന്നത്. അധികം ആക്രമണ സ്വഭാവം കാണിക്കില്ലെങ്കിലും കടിയേറ്റാൽ മരണം വരെ സംഭവിക്കാവുന്ന സാഹചര്യങ്ങളുമുണ്ട്.

വെള്ളിവരയൻ (കോമൺ വൂൾഫ് സ്നേക്ക്)
ശംഖുവരയനാണെന്ന് കൂടുതലും തെറ്റിദ്ധരിക്കപ്പെടുന്ന പാമ്പാണ് വെള്ളിവരയൻ. ഇവ നീല കലർന്ന കറുപ്പ് നിറത്തിലോ കടും തവിട്ടുനിറത്തിലോ ആയിരിക്കും കാണപ്പെടാറുള്ളത്. വെള്ളിക്കെട്ടനെ അപേക്ഷിച്ച് അല്പം കൂടി വണ്ണമുള്ള ശരീരവും, വീതിയുള്ള വെള്ള വരകളുമാണ്.


വെള്ളിക്കെട്ടനേക്കാൾ അല്പം കൂടി ആക്രമണ സ്വഭാവം കാണിച്ചേക്കാം.എന്നാൽ വിഷമില്ലാത്തവയാണ്. വെള്ളിക്കെട്ടനിൽ വരകൾ മധ്യഭാഗത്താണ് കൂടുതൽ വ്യക്തമെങ്കിൽ വെള്ളിവരയനിൽ വാലറ്റം വരെ വ്യക്തമായ വലയങ്ങൾ ഉണ്ടാകും. വെള്ളിവരയന്റെ തല വെള്ളിക്കെട്ടന്റേതിനേക്കാൾ അല്പം കൂടി വീതിയുള്ളതായി തോന്നും. വെള്ളിക്കെട്ടൻ സാധാരണയായി വീടിന്റെ പരിസരങ്ങളിലും, വെള്ളിവരയൻ ജലാശയങ്ങൾക്ക് അടുത്തുള്ള സ്ഥലങ്ങളിലുമാണ് സാധാരണ കാണപ്പെടാറുള്ളത്. ഇവയ്ക്ക് ചെന്നായയുടേതുപോലുള്ള മൂർച്ചയേറിയ പല്ലുകളുണ്ട്. അതിനാലാണ് കോമൺ വൂൾഫ് സ്നേക്ക് എന്നറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News