
ഇപ്പോൾ ദിവസേന ഡയറ്റിൽ മിക്ക ആളുകളും ഉൾപ്പെടുത്തുന്ന ഒന്നാണ് യോഗർട്ട്. അടുത്തിടെയാണ് യോഗർട്ടിനെ കുറിച്ച് നമ്മളിൽ പലരു കേൾക്കാൻ തുടങ്ങിയത്. സത്യത്തിൽ കാണുമ്പോൾ യോഗർട്ടിന് തൈരിന്റെ ലൂക്ക് ആണെങ്കിലും സാധനം വ്യത്യസ്തനാണ്. എന്തൊക്കെയാണ് ഇവ രണ്ടും തമ്മിലുള്ള വ്യഥയാസം എന്ന് ഒന്ന് നോക്കിയാലോ?
Also read: തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നൂതന ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് ആരംഭിച്ചു
തൈര് കാച്ചിയ പാലില്‍ ഉറയൊഴിച്ച് പ്രകൃതിദത്തമായി ഉണ്ടാക്കുന്നതാണ്. തൈര് ഉണ്ടാകുന്നത് പാലില്‍ അടങ്ങിയ കെസിന്‍ എന്ന പ്രോട്ടീനെ ബാക്ടീരിയ വിഘടിപ്പിച്ചാണ്. എന്നാൽ നിയന്ത്രിത ഫെര്‍മെന്‍റേഷന് വിധേയമാകുന്നതാണ് യോഗര്‍ട്ട്. പാല്‍ പുളിപ്പിക്കുന്നത് ലാക്ടോബാസിലസ് ബള്‍ഗേറിസസും ത്രെപ്‌റ്റോകോക്കസ് തെര്‍മോഫീലസ് എന്ന രണ്ട് തരം ബാക്ടീരികളെ ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ തൈരിന്റെയും യോഗർട്ടിന്റെയും രുചിയും ഘടനയും വ്യത്യാസപ്പെട്ടിരിക്കും.
Also read: ദേശീയ ഗുണനിലവാര അംഗീകാരം നേടി സംസ്ഥാനത്തെ 200
ആശുപത്രികള്‍
കൂടാതെ പലതവണ അരിച്ചെടുത്ത് അവശേഷിക്കുന്ന ദ്രാവകം കൊണ്ടാണ് യോഗര്‍ട്ട് ഉണ്ടാക്കുന്നത്. നെഞ്ചെരിച്ചില്‍ ഉള്ളവര്‍ യോഗര്‍ട്ട് കഴിക്കുന്നതാണ് നല്ലത്. യോഗര്‍ട്ടും തൈരും മികച്ച പ്രോബയോട്ടിക്കാണ്. അതുകൊണ്ട് തന്നെ കുടലിന്‍റെ ദഹനത്തിനും ആരോഗ്യത്തിനും സഹായിക്കും. യോഗര്‍ട്ടില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. കൂടാതെ സാധാരണ തൈരില്‍ ഉള്ളതിനേക്കാള്‍ യോഗര്‍ട്ടില്‍ ഇരട്ടി പ്രോട്ടീന്‍ ഉണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here