
ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനിക്കാണ് മർദ്ദനമേറ്റത്. അമ്മയെ ഫോണിൽ വിളിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതിന് കരണത്തടിക്കുകയും കൈകാലുകൾ കെട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
Also read: പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ
അടി കൊണ്ട് തല കറങ്ങി വീണ കുട്ടിയെ മുകൾ നിലയിലേക്കുള്ള ചവിട്ടുപടിയിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും പറയുന്നു. തിരുവനന്തപുരം കുമാരപുരം ബഥാനിയ റിഹാബിലി’റ്റേഷൻ സെൻ്ററിലാണ് സംഭവം. സിസ്റ്റർ ജിൻസിയും രണ്ടു ജീവനക്കാരും ചേർന്ന് മർദ്ദിച്ചതായാണ് കേസ്. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് എഫ് ഐ ആർ രേഖപ്പെടുത്തി, കേസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷന് കൈമാറി.
A complaint has been raised alleging that a 17-year-old girl with disabilities was brutally assaulted at a rehabilitation centre. The victim is a resident of Kallikkad in Arattupuzha, Alappuzha district. Authorities are expected to investigate the incident and take appropriate action based on the findings.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

