ജെഎന്‍യുവില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

ജെഎന്‍യുവില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. ഗവേഷക വിദ്യാര്‍ത്ഥിയായ ബിഹാര്‍ സ്വദേശി ഫാറൂഖ് ആലത്തെയാണ് പുറത്താക്കിയത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ കാവേരി ഹോസ്റ്റലിലാണ് സംഭവം.

also read- 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മൂന്നംഗസംഘം; അറസ്റ്റ് ഭയന്ന് പ്രതികളിലൊരാള്‍ തൂങ്ങി മരിച്ചു

ആലത്തെ ഹോസ്റ്റര്‍ വാര്‍ഡനും എബിവിപി പ്രവര്‍ത്തകരും ചേര്‍ന്ന് ക്രുരമായി മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. നാല് വര്‍ഷം മുന്‍പ് ഫീസ് വര്‍ധനക്കെതിരെ ആലം പ്രതിഷേധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫാറൂഖിനെതിരെ ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

also read- ജവാൻ ബഹിഷ്കരിക്കണം, ഇത് സനാതന ധർമ്മത്തെ അപമാനിച്ച ഉദയനിധിയുടെ സിനിമ: ആഹ്വാനവുമായി തീവ്രഹിന്ദുത്വവാദികള്‍

നാല് വര്‍ഷം മുമ്പ് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ കുറിച്ച് ആലത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here