‘എന്ത് ചെയ്തിട്ടും അങ്ങോട്ട് മെനയാകുന്നില്ലല്ലോ എട്ടായീ’, ജനപ്രിയ നായകനല്ല, വെറും ദിലീപ്; കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ തകരുന്നു

പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ ദിലീപ് ചിത്രം പവി കെയർ ടേക്കർ പ്രദർശനം തുടരുമ്പോൾ നിരവധി വിമർശങ്ങളും ട്രോളുകളുമാണ് നടനെതിരെ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. ജനപ്രിയ നായകൻ എന്ന് ദിലീപിനെ അഭിസംബോധന ചെയ്യുന്ന സിനിമയുടെ പോസ്റ്ററുകലെ വരെ പലരും വിമർശിക്കുന്നുണ്ട്. ജനങ്ങൾ മറന്നുപോയ വെറുത്തുപോയ നടനെ എങ്ങനെ നിങ്ങൾ ജനപ്രിയൻ എന്ന് വിളിക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ALSO READ: ‘ഞാനെന്താ പൂച്ചയോ കൊച്ചിയിലും അമേരിക്കയിലും പോയി അബോർഷൻ ചെയ്യാൻ? ആദ്യമൊക്കെ ഞെട്ടി, ഇപ്പോൾ ഞെട്ടാറില്ല’: ഭാവന

‘എല്ലാ അര്‍ത്ഥത്തിലും ശരാശരി ചിത്രം. ദിലീപിന്റെ പഴയ മാനറിസങ്ങള്‍ കൊണ്ടുവരാന്‍ കൃത്രിമമായി ചെയ്തു കൂട്ടിയ പല സീനുകളും പ്രേക്ഷകരെ മുഷിപ്പിക്കുന്നു. സെക്കന്‍ഡ് ഹാഫ് മാത്രമാണ് അല്‍പ്പം ഭേദം’ അഖില്‍ അനില്‍കുമാര്‍ എന്ന പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്. ‘നാടകീയത കലര്‍ന്ന രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയാത്ത തമാശകളുമാണ് ചിത്രത്തിലുള്ളത്. ദിലീപിന്റെ ചില നേരത്തെ പ്രകടനങ്ങള്‍ മാത്രമാണ് ആശ്വാസം. തിയറ്ററില്‍ വിജയമാകാന്‍ സാധ്യതയില്ല,’ മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു.

ALSO READ: ‘പറയുന്നത് മലയാളിയുടെ മാനവികത, അതുകൊണ്ട് തന്നെ സംഘികൾക്ക് കുരുപൊട്ടി തുടങ്ങി’, നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ക്ക് നേരെ ഹേറ്റ് ക്യാമ്പയിൻ

അതേസമയം, അടുത്തിടെ വന്ന ദിലീപ് ചിത്രങ്ങൾ എല്ലാം തന്നെ ബോക്സോഫീസിൽ വലിയ പരാജയത്തിലേക്കാണ് നീങ്ങിയത്. ബിഗ് ബജറ്റിൽ പുറത്തിറങ്ങിയ ബാന്ദ്ര എട്ട് നിലയിൽ പൊട്ടിയപ്പോൾ തങ്കമണിയാകട്ടെ നിരന്തരമായി ട്രോൾ ചെയ്യപ്പെട്ട ചിത്രമായി മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News