നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ വാസത്തിന് ശേഷം കുറച്ച് നാളുകൾക്ക് മുൻപാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

ALSO READ: ആശാസമരത്തെ തള്ളിപ്പറഞ്ഞ പരാമർശം; ആർ ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് വ്യാജവും കെട്ടിച്ചമച്ചതുമെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ആലപ്പുഴയിൽ നിന്നും രണ്ടു കോടിയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന പലർക്കും നിരോധിത ലഹരി വസ്തുക്കൾ വിറ്റിരുന്നതായി പ്രതികൾ മൊഴി നൽകിയിരുന്നു.

ബംഗളൂരുവിൽ നിന്ന് റോഡ് മാർഗം മുന്തിയ ലഹരി വസ്തു ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് രാത്രിയിൽ തീരദേശ റോഡിൽ ഓമനപ്പുഴയിൽ ആൻ്റി നർക്കോട്ടിക്സ് സ്ക്വാഡ് വാഹന പരിശോധന നടത്തി. എറണാകുളം രജിസ്ട്രേഷനിനുള്ള വാടക കാറിൽ നിന്നു മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News