ജനകീയമായിട്ട് ആളുകളിലേക്ക് സർക്കാർ എത്തുന്നത് നല്ലതാണ്; നവകേരള സദസിനെ പ്രശംസിച്ച് ദിലീഷ് പോത്തൻ

നവകേരള സദസിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ജനകീയമായിട്ട് ആളുകളിലേക്ക് സർക്കാർ എത്തുന്നത് എന്നുള്ളത് ജനാധിപത്യ രാജ്യത്തിൽ നല്ലതാണെന്നും ദിലീഷ് പോത്തൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്ക് സംസാരിക്കാനും ഇടപഴകാനും സാധിക്കുന്നത് നല്ല കാര്യമാണെന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.

ALSO READ: വയനാട്ടില്‍ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു

നവകേരള സദസിന്റെ കോട്ടയത്തെ പ്രഭാതയോഗത്തിൽപങ്കെടുക്കാൻ എത്തിയതായിരുന്നു ദിലീഷ് പോത്തൻ.അതേസമയം രാവിലെ 9 മണിക്ക് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയ പാരിഷ് ഹാളിൽ നടക്കും. കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് കുറവിലങ്ങാട് പകൽ 11 മണിക്ക് ദേവമാതാ കോളേജ് മൈതാനത്തിൽ നടക്കും.വൈക്കം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് 3 മണിക്ക് വൈക്കം ബീച്ച് മൈതാനിയിൽ നടക്കും. 4 മണിക്ക് അരൂർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് അരയങ്കാവിൽ നടക്കും. ചേർത്തല നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് 5 മണിക്ക് സെന്റ്മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കും

ALSO READ:  ഷബ്‌നയുടെ ആത്മഹത്യ; ഭര്‍തൃമാതാവ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News