ഫേസ്‍ബുക്ക് പോസ്റ്റിലൂടെ വിവരം അറിഞ്ഞു; മണിക്കൂറുകൾക്കുള്ളിൽ സഹായമെത്തി: വൈറലായി ഡിവൈഎഫ്ഐയുടെ ജീവധാര

ദിലീഷ് പോത്തന്റെ പോസ്റ്റിന് സഹായവുമായി ഡിവൈഎഫ്ഐ എത്തി. മണിക്കൂറുകൾക്കുള്ളിൽ രക്തവും നൽകി. നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു. തന്റെ സുഹൃത്ത് ആർസിസിയിൽ ചികിത്സയിലാണെന്നും അത്യാവശ്യമായി രക്തം വേണമെന്നുമായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. കൂടെ വിളിക്കേണ്ട ഒരു നമ്പറും ചേർത്തു. ഉടൻ തന്നെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജുഖാൻ പോസ്റ്റിന് മറുപടി കൊടുത്തു.

ALSO READ: ‘ഐക്യമില്ലായ്‌മയാണ് കോൺഗ്രസിന്റെ ദൗർബല്യം’; കാലുവാരാത്ത നേതൃത്വം ഉണ്ടാവണമെന്ന് കെ സുധാകരന്‍

“നമ്പരിലുള്ള വ്യക്തിയെ വിളിച്ചു. ഡിവൈഎഫ്ഐ സഖാക്കൾ അവിടെ എത്തി ബ്ലഡ് നൽകാൻ ഏർപ്പാട് ചെയ്തു. സമയവും മറ്റു കാര്യങ്ങളും അദ്ദേഹം പറഞ്ഞത് പ്രകാരം സൗകര്യം ചെയ്തിട്ടുണ്ട്.
ഡോ.ഷിജൂഖാൻ
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി
തിരുവനന്തപുരം”

ALSO READ: കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും: ഇ പി ജയരാജന്‍

ഇതായിരുന്നു ഡിവൈഎഫ്ഐയുടെ മറുപടി. മറുപടി വെറുതെ പോസ്റ്റ് ചെയ്യുക മാത്രമല്ല. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ ആർസിസിയിൽ എത്തുകയും ആവശ്യത്തിന് രക്തം നൽകുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ രക്തദാന യൂണിറ്റ് ആയ ‘ജീവധാര’ മുഖേനയാണ് രക്തം ദാനം ചെയ്യാൻ പ്രവർത്തകരെത്തിയത്. ദിനീത്, ഷെമീർ, സൂര്യ സുരേഷ്, സഫ്‌വാൻ, ഹാരിസ്, രാഹുൽ, ആഷിക്, സംഗീത്, ആരോമൽ, ആദർശ്, ആദിത്യൻ, സഞ്ജീവ് എന്നിങ്ങനെ 12 പേരാണ് രക്തം ദാനം ചെയ്യാനെത്തിയത്. ഇവരുടെ പേരുകൾ ചേർത്ത് ഷിജുഖാൻ തന്നെ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News