
രാജ്യമൊട്ടാകെ ഒട്ടേറെ ആരാധകരുള്ള പഞ്ചാബി ഗായകനും നടനുമാണ് ദില്‍ജിത് ദോസാഞ്ജ്. കാനഡയില്‍ നടന്ന തന്റെ സംഗീതപരിപാടിക്കിടെ ജീവിതത്തെയും മരണത്തെയും കുറിച്ച് ദില്‍ജിത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഓറ വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് കാനഡയില്‍ സംഗീത പരിപാടിയുമായി ദില്‍ജിത് എത്തിയത്.
”ഇതിനകം തന്നെ ഞാന്‍ ഈ ലോകം വിട്ടുപോയിരിക്കുകയാണ്. എനിക്ക് മരണത്തെ ഒരു പേടിയുമില്ല. കഴിഞ്ഞ ഡിസംബറില്‍ ഈ ശരീരത്തില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഈ ശരീരം വിട്ടുപോകുന്നതിനു മുമ്പ് എനിക്ക് ഇനിയും കുറച്ചു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്”- ദില്‍ജിത് പറഞ്ഞു.
തനിക്ക് ആരോടും ഒരു വിദ്വേഷവും ഇല്ലെന്നും എല്ലാവരോടും സ്‌നേഹം മാത്രമാണുള്ളത്. ജീവിതത്തില്‍ സ്‌നേഹവും ബഹുമാനവും ക്ഷമയും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും ദില്‍ജിത് പറഞ്ഞു.
Also Read: ഇത്തവണ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര എത്തില്ല; കാരണം എന്തെന്നറിയാമോ ?
ദില്‍ജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദില്‍ജിത് ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാനസികസമ്മര്‍ദ്ദം നേരിടുന്നുണ്ടാകുമെന്നും ഇതു കാരണമാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്നുമാണ് ആരാധകര്‍ കുറിച്ചു. ജീവിതത്തില്‍ മാനസികാരോഗ്യത്തിനു മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും സോഷ്യല്‍ മീഡിയ ഉപയോക്കാക്കള്‍ ചൂണ്ടിക്കാട്ടി. മുമ്പ് നെറ്റ്ഫ്‌ലിക്‌സിനു നല്‍കിയ അഭിമുഖത്തില്‍ കലാകാരന്‍മാര്‍ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി ദില്‍ജിത് വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ബോര്‍ഡര്‍ 2, സര്‍ദാര്‍ജി 3 എന്നി ചിത്രങ്ങളിലാണ് ദില്‍ജിത് വേഷമിട്ടത്. മേ വാപ്പസ് ആവൂംഗ ആണ് ദില്‍ജിത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

