
നടനും ഗായകനുമായ ദില്‍ജിത് ദോസഞ്ജിന് ലോകമെമ്പാടും ഫാൻസുണ്ട്. അടുത്തിടെ, നടന്‍ മെറ്റ് ഗാലയില്‍ പങ്കെടുക്കുകയും ഫാഷൻ സെൻസ് കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലണ്ടനിലെ ഏറ്റവും വിലയേറിയ കാപ്പി രുചിച്ച് വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് അദ്ദേഹം.
യു കെയിലെ കഫേയില്‍ എത്തിയ നടന്‍ 31,000 രൂപ വിലയുള്ള കാപ്പിയാണ് ഓര്‍ഡര്‍ ചെയ്തത്. ഇന്ന്, ലണ്ടനിലെ ഏറ്റവും വിലയേറിയ കാപ്പി കുടിക്കാന്‍ ഞാന്‍ ഇവിടെയുണ്ടെന്നും ജപ്പാന്‍ ടൈപ്പിക്ക കോഫി കുടിക്കണമെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ഇത് വളരെ വിലയേറിയതാണെന്നും ഇന്ത്യയിലെ ഏകദേശം 31000 രൂപ വരുമെന്നും അദ്ദേഹം പഞ്ചാബിയില്‍ പറഞ്ഞു.
Read Also: ഷണ്മുഖവും കുടുംബവും ഇനി ഒടിടിയിൽ ‘തുടരും’; സ്ട്രീമിങ് മെയ് 30 മുതൽ
ഇത്രയും പണം വാങ്ങിയിട്ടും അവര്‍ എല്ലാം അളന്നാണ് ഒഴിക്കുന്നതെന്ന് അദ്ദേഹം കഫേയിൽ വെച്ച് പറഞ്ഞു. ഇന്ന് ഞാന്‍ ഭക്ഷണം കഴിക്കില്ല. ഈ കാപ്പി മാത്രമാണ് കഴിക്കുക. ഓരോ സിപ്പിനും 7,000 രൂപ വരുമെന്നും കാപ്പി കഴിച്ചതിനു ശേഷം ദില്‍ജിത് തമാശയായി പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here