
കാനഡയിലെ കാൽഗറിയിൽ നടന്ന സംഗീത പരിപാടിക്കിടെ ചിലർ ഖാലിസ്ഥാൻ അനുകൂല പതാകകൾ വീശിയതിനെ തുടർന്ന് പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ജ് പ രിപാടി താൽക്കാലികമായി നിർത്തി വച്ചു. പ്രകോപനം സൃഷ്ടിച്ചവരോട് വേദി വിട്ടു പോകാൻ ആവശ്യപ്പെട്ട താരം ഇത്തരക്കാരെ എത്രയും വേഗം വേദിയിൽ നിന്നും പുറത്താക്കാൻ സംഘടകരോടും ആവശ്യപ്പെട്ടു.
നേരത്തെ , പഞ്ചാബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റെ നിലപാടുകളുടെ പേരിൽ നിരവധി തവണ വിവാദത്തിലായ താരം സംഗീത വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും, ആളുകളെ ഒന്നിപ്പിക്കുന്നതിനാണ് കോൺസെർട്ടുകൾ എന്നുമാണ് അഭിപ്രായപ്പെട്ടത്. തിയേറ്ററുകളിൽ തരംഗമായിരുന്ന ‘ബോർഡർ 2’ ഇൽ നായകന്മാരിൽ ഒരാളായി തിളങ്ങിയ താരം അടുത്തതായി പ്രത്യക്ഷപ്പെടുക ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ‘മെയ്ൻ വാപസ് ആവുങ്ക’യിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

