ഇതാണ് മക്കളേ കിടിലന്‍ ബീഫ് ഉലര്‍ത്തിയത്; ഒരുതവണ കഴിച്ചാല്‍ പിന്നെ കഴിച്ചുകൊണ്ടേ ഇരിക്കും !

beef ularthiyathu recipe

നല്ല കിടലന്‍ രുചിയില്‍ എരിവൂറും ബീഫ് ഉലര്‍ത്തുന്നത് എങ്ങനെയെന്ന് പറയട്ടെ? കഴിച്ചു തുടങ്ങിയാല്‍ പിന്നെ നമ്മള്‍ കഴിച്ചുകൊണ്ടേ ഇരിക്കുന്ന തരത്തില്‍ രുചിയൂറും ബീഫ് ഉലര്‍ത്തിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പോത്തിറച്ചി 1 കിലോ
സവാള 4 എണ്ണം
പച്ചമുളക് 4 ‘
തക്കാളി 1 ‘
വെളുത്തുളളി 1 തുടം
ഇഞ്ചി 1 വലിയ കഷ്ണം
മല്ലി ഇല, കറിവേപ്പില ആവശ്യത്തിന്
കുരുമുളക് പൊടി 2 1/2 ടേബിള്‍ സ്പൂണ്‍
മല്ലി പൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി 1 ടീ സ്പൂണ്‍
ഗരം മസാല 2 ടീ സ്പൂണ്‍
മുളക് പൊടി 1/4 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ 1/4 കപ്പ്

Also Read : മധുരത്തില്‍ പൊതിഞ്ഞ ക്രീം ബണ്‍ ഉണ്ടാക്കാം

തയ്യാറാക്കുന്ന വിധം

പോത്തിറച്ചി ഉപ്പും മുളക്‌പൊടിയും മഞ്ഞപ്പൊടിയും ചേര്‍ത്തു മിക്‌സ് ചെയ്ത് 1 മണിക്കൂര്‍ വയ്ക്കുക

കുക്കറില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് തക്കാളി പേസ്റ്റാക്കിയത് ഒഴിച്ച് ചൂടാക്കുക.

അതിലേക്ക് മിക്‌സ് ചെയ്ത പോത്തിറച്ചി ചേര്‍ത്തു വെള്ളം ചേര്‍ക്കാതെ ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കുക

സവാള ചെറുതായി അരിഞ്ഞു ബാക്കിയുള്ള എണ്ണയില്‍ നന്നായി വഴറ്റുക

ശേഷം കറിവേപ്പില, ഇഞ്ചി വെളുത്തുളളി ചതച്ചതും പച്ചമുളക് രണ്ടായി കീറിയതും ചേര്‍ത്തു വഴറ്റുക

അതിലേക്ക് മല്ലിപൊടിയും ഗരം മസാലയും ചേര്‍ത്തു പാകത്തിന് ഉപ്പും ചേര്‍ക്കുക.

അതിലേക്ക് വേവിച്ചെടുത്ത പോത്തിറച്ചി ചേര്‍ത്തു കുരുമുളക്‌പൊടിയും മല്ലി ഇലയും ചേര്‍ക്കുക

എല്ലാം കൂടി ഇളക്കി 5 മിനിട്ട് ചെറിയ തീയില്‍ അടച്ചു വച്ചു വേവിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News