രാജ്യത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി; അനുഭവം പങ്കുവെച്ച് ഡിനോ മോറിയ

ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് നടന്‍ ഡിനോ മോറിയ. ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ടെന്നും ഡിനോ മോറിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

”ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി,അതിനാല്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു. ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു, ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിക്കുമ്പോഴൊക്കെയും എന്റെ അഭിനയം മെച്ചപ്പെടുത്താനും സാധിച്ചു. 18-20 വര്‍ഷങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നത്. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം താന്‍ ആദ്യമായി അഭിനയിച്ചത്.’, എന്നാണ് ഡിനോ പറഞ്ഞത്.

നാല് വര്‍ഷത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടിയും ഡിനോ മോറിയയും എത്തുന്നുണ്ട്.

Also Read: എന്തുകൊണ്ട് ഷെയിനിന്റെ പേര് മാത്രം പറയുന്നു, പറയുമ്പോള്‍ എല്ലാവരുടെയും പേര് പറയണം; പ്രതികരിച്ച് സാന്ദ്ര തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News