ജോട്ടയ്ക്കും സഹോദരനും ലോകം നാളെ വിട നല്‍കും; സംസ്കാര ചടങ്ങുകള്‍ പോര്‍ച്ചുഗലില്‍

diogo-jota-funeral-portugal

ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയുടെയും സഹോദരന്‍ ആന്ദ്രെ സില്‍വയുടെയും സംസ്‌കാരം നാളെ പോര്‍ച്ചുഗീസ് പട്ടണമായ ഗൊണ്ടോമറില്‍ നടക്കും. പോര്‍ച്ചുഗീസ് സമയം രാവിലെ 10-ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട്) ആണ് സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുക. വ്യാഴാഴ്ച സ്‌പെയിനിലെ സമോറയ്ക്ക് സമീപം ഉണ്ടായ കാര്‍ അപകടത്തിലാണ് ഫുട്ബോള്‍ സഹോദരങ്ങള്‍ മരിച്ചത്.

പോര്‍ട്ടോയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള മാട്രിസ് ഡി ഗൊണ്ടോമര്‍ പള്ളിയിലാണ് ശവസംസ്‌കാരംം. പള്ളിയിലെ പൊതുദര്‍ശനം പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വെള്ളിയാഴ്ച പള്ളിയില്‍ ഒത്തുകൂടി. കാപെല ഡ റെസ്സുറിയിക്കാവോ സാവോ കോസ്‌മെയിലാണ് സംസ്കാരം.

Read Also: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കാന്‍ ബി സി സി ഐക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്

ഇന്നലെ അര്‍ധരാത്രിക്ക് തൊട്ടുമുമ്പായി മൃതദേഹങ്ങള്‍ ഇവരുടെ ജന്മസ്ഥലത്ത് എത്തിച്ചിരുന്നു. അപകടത്തിന് കാരണമെന്താണെന്ന് അന്വേഷിക്കുന്നതായി സ്‌പെയിനിലെ സിവില്‍ ഗാര്‍ഡ് വ്യക്തമാക്കി. ഓവര്‍ടേക്കിങിനിടെ ടയര്‍ പൊട്ടിയതാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News