
രണ്ടാഴ്ച മുന്‍പായിരുന്നു ഡിയോഗോ ജോട്ടയും ദീര്‍ഘകാല പങ്കാളിയായ റൂത്ത് കാര്‍ഡോസോയും തമ്മിലുള്ള വിവാഹം. പങ്കാളിക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം സന്തോഷത്തോടെ ചെലവഴിക്കുന്നതിനിടെയാണ് വാഹനാപകടത്തില്‍ ജോട്ടക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ജൂണ്‍ 22-ന് ആയിരുന്നു വിവാഹം.
വിവാഹത്തിന്റെ ചിത്രങ്ങള്‍ ജോട്ട സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ സീസണില്‍ ക്ലബ് ലിവര്‍പൂളിനും രാജ്യത്തിനുമായി മിന്നും പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. തന്റെ ഫുട്‌ബോള്‍ കരിയറിന്റെ ഉന്നതി പ്രാപിച്ച സീസണ്‍ കൂടിയാണ് അദ്ദേഹത്തിന് കഴിഞ്ഞുപോയത്. ഈ സീസണില്‍ ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടം നേടുകയും യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു ഈ യുവതാരം.
Read Also: പറങ്കിപ്പടയുടെ വിങ്ങിൽ ഇനി ജോട്ട ഇല്ല: ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു
പോര്‍ച്ചുഗീസ് ടീമായ പാക്കോസ് ഡി ഫെറേറയില്‍ നിന്നാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. 2016 ല്‍ അത്ലറ്റിക്കോ മാഡ്രിഡില്‍ ചേര്‍ന്നു. വായ്പ അടിസ്ഥാനത്തില്‍ പോര്‍ട്ടോയ്ക്കും വോള്‍വ്സിനും വേണ്ടി ബൂട്ടുകെട്ടി. 2018-ല്‍ ഈ ടീമുകള്‍ പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി. തുടര്‍ന്ന് ആ വേനല്‍ക്കാലത്ത് വോള്‍വെറാംപ്ടണ്‍ വാണ്ടറേഴ്സിലേക്ക് സ്ഥിരമായി മാറി.
രണ്ട് വര്‍ഷത്തിന് ശേഷം 41 മില്യണ്‍ പൗണ്ടിന് ലിവര്‍പൂളിലേക്ക് ചേക്കേറി. ആന്‍ഫീല്‍ഡിലെ അഞ്ച് സീസണുകളിലായി 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടി. ലിവര്‍പൂളിലിരിക്കെ, എഫ് എ കപ്പ് (2022), രണ്ട് ഇ എഫ് എല്‍ കപ്പ് (2022- 2024) എന്നിവയും ഉള്‍പ്പെടുന്നു. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ നിന്ന് ജോട്ട 14 ഗോളുകള്‍ നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here