
കഴിഞ്ഞ ഏപ്രില്‍ മൂന്ന് ലിവര്‍പൂള്‍ ഫാന്‍സ് ഒരിക്കലും മറക്കില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ലീവര്‍പൂളിന്റെ നിര്‍ണായക മത്സരമായിരുന്നു ഇത്. ചെമ്പടയുടെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ചിരവൈരികളായ എവര്‍ടണുമായുള്ള ‘മേഴ്സിസൈഡ് ഡെര്‍ബി’ ആയിരുന്നു. അന്ന് രണ്ടര മാസത്തെ ലിവര്‍പൂളിന്റെ ഗോള്‍വരള്‍ച്ചക്ക് അറുതിവരുത്തി ഒരുഗ്രന്‍ ഗോള്‍ പിറന്നിരുന്നു. കീപ്പറെയും മൂന്ന് പ്രതിരോധക്കാരെയും കാഴ്ചക്കാരാക്കിയ ആ ഗോളിന് പിന്നിലുള്ള മെഷീന്‍ ഡിയോഗോ ജോട്ട ആയിരുന്നു.
പോയിന്റ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്ന ആഴ്സണലിനെ കിരീടപ്പോരില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള സുവര്‍ണാവസരമായിരുന്നു മേഴ്സിസൈഡ് ഡെര്‍ബി. 57-ാം മിനുട്ടില്‍ ആണ് ജോട്ടയുടെ അവിസ്മരണീയ ഗോള്‍ നേടിയത്. പൊനാല്‍റ്റി ബോക്സ് ലൈനില്‍ നിന്ന് ലൂയിസ് ഡയസ്, മടമ്പ് കൊണ്ട് നല്‍കിയ പന്ത് ജോട്ട കിടിലന്‍ ഫിനിഷിങിലൂടെ ഗോളാക്കുകയായിരുന്നു.
എവര്‍ടണ്‍ പ്രതിരോധ നിരയെ സ്തബ്ധരാക്കിയായിരുന്നു ആ ബുള്ളറ്റ് നീക്കം. ലിവര്‍പൂളിനെ 20-ാം ലീഗ് കിരീടത്തിലേക്ക് നയിച്ചത് ജോട്ടോയുടെ ഗോളായിരുന്നു.
Diogo Jota's final goal for Liverpool was a Derby day winner against Everton. ❤️🕊️pic.twitter.com/btmJIaLsYZ
— Football Tweet ⚽ (@Football__Tweet) July 3, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here