അരിയും ഉഴുന്നുമൊന്നും വേണ്ട; വെറും അഞ്ച് മിനുട്ടിനുള്ളില്‍ കിടിലന്‍ ദോശ റെഡി

തലേന്ന് രാത്രി അരിയും ഉഴുന്നുമൊന്നും വെള്ളത്തിലിടുകയോ അരയ്ക്കുകയോ ഒന്നും വേണ്ട. ചെറുപയറുണ്ടെങ്കില്‍ സിംപിളായി നമുക്ക് നല്ല കിടിലന്‍ ചെറുപയര്‍ ദോശയുണ്ടാക്കാം.

Also Read : പുട്ടുകുറ്റിയില്ലാതെയും പുട്ട് പുഴുങ്ങാം; വാഴയിലകൊണ്ടൊരു എളുപ്പവിദ്യ

ചേരുവകള്‍

ചെറുപയര്‍- 1 കപ്പ്

ചുവന്നുള്ളി- 4 എണ്ണം

പച്ചമുളക്- 4 എണ്ണം

അരിപ്പൊടി – 2 സ്പൂണ്‍

മല്ലിയില- 1 തണ്ട്

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച പയര്‍ ചുവന്നുള്ളി, അരിപ്പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക.

ഇതില്‍ മഞ്ഞള്‍, ഉപ്പ്, മല്ലിയില എന്നിവയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ദേശമാവിന്റെ പാകത്തിന് കലക്കിയെടുക്കുക.

ചൂടായ കല്ലില്‍ നെയ്യ് ഒഴിച്ച് നേര്‍മയായി ചുട്ടെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News