എല്ലാം പറഞ്ഞ് തീര്‍ത്ത് ഖത്തറും ബഹ്‌റൈനും

നീണ്ട ഇടവേളക്ക് ശേഷം ഖത്തറും ബഹ്‌റൈനും തമ്മിലെ നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനം. 2017 ഗള്‍ഫ് ഉപരോധത്തോടെ നിലച്ച നയതന്ത്ര ബന്ധമാണ് വീണ്ടും ആരംഭിക്കാന്‍ തീരുമാനമായത്. റിയാദിലെ ജിസിസി കൗണ്‍സില്‍ ആസ്ഥാനത്ത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഐക്യരാഷ്ട്രസഭാ ചാര്‍ട്ടര്‍ 1961ലെ നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന വ്യവസ്ഥകളും അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദിയും, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലിഫയും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News