
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് പുതിയ തീരുവ പ്രസിഡഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്തെത്തി. ഇത് തന്റെ രാജ്യത്തിനെതിരെ നടക്കുന്ന “നേരിട്ടുള്ള ആക്രമണം” ആണെന്നു പറഞ്ഞ അദ്ദേഹം ഈ വ്യാപാര യുദ്ധം അമേരിക്കക്കാർക്ക് തന്നെ തലവേദനയായിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
കാറുകള്‍ക്കും കാര്‍ പാര്‍ട്‌സുകള്‍ക്കും 25 ശതമാനം തീരുവയാണ് നടപ്പിലാക്കിയതോടെയാണ് അയൽക്കാർ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. “ഇത് ക്യാനഡക്കെതിരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ഞങ്ങൾ ഞങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കും. ഞങ്ങൾ ഞങ്ങളുടെ കമ്പനികളെ സംരക്ഷിക്കും. ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കും,” കാർണി തുറന്നടിച്ചു.
ALSO READ; വീണ്ടും ട്രംപ് ഷോക്ക്! കാറുകളുടെ ഇറക്കുമതിക്ക് 25% തീരുവ ഏർപ്പെടുത്തി അമേരിക്ക
ട്രംപിന്‍റെ താരിഫ് മൂലം ബാധിക്കപ്പെട്ട കനേഡിയൻ വാഹന മേഖലയെ സംരക്ഷിക്കുന്നതിനായി കാർണി 1.4 ബില്യൺ “സ്ട്രാറ്റജിക് റെസ്പോൺസ് ഫണ്ട്” പ്രഖ്യാപിച്ചിരുന്നു. യുഎസിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നതിനു മുമ്പ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന്റെ വിശദാംശങ്ങൾ കൃത്യമായി അറിയേണ്ടതുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു.
കാനഡയിൽ കയറ്റുമതിയിൽ രണ്ടാം സ്ഥാനമാണ് വാഹന മേഖലക്കുള്ളത്. ഈ മേഖല 125,000 കനേഡിയൻമാർക്ക് നേരിട്ടും ഏകദേശം 500,000 പേർക്ക് അനുബന്ധ വ്യവസായങ്ങളിലും ജോലി നൽകുന്നുണ്ടെന്ന് കാർണി പറഞ്ഞു. ഏപ്രില്‍ രണ്ട് മുതല്‍ പുതിയ തീരുവ നിലവില്‍ വരുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. അതേസമയം കാര്‍ പാര്‍ട്‌സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ മെയ് മുതലായിരിക്കും നിലവില്‍ വരിക.
ALSO READ;പുടിൻ വൈകാതെ മരിക്കും, അതോടെ യുദ്ധം അവസാനിക്കും; വോളോഡിമിര്‍ സെലന്‍സ്കി
പുതിയ തീരുവ നയം നടപ്പിലാക്കുന്നത് യുഎസിലെ കാര്‍ വ്യവസായ മേഖലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും മികച്ച ജോലി സാധ്യതയ്‌ക്കൊപ്പം നിക്ഷേപവും കുതിച്ചുയരുമെന്നമാണ് ട്രംപിന്‍റെ വാദം. എന്നാൽ, യുഎസിലെ കാര്‍ നിര്‍മ്മാണ മേഖലയ്ക്ക് തന്നെ ട്രംപിൻ്റെ പുതിയ നയം തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കയിലെ കാര്‍ നിര്‍മ്മാണം കുത്തനെ ഇടിയാനും വില കൂടാനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വഷളാകുന്നതിനും ഇത് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here