കലയും കച്ചവടവും ഒരുമിച്ച പതിമൂന്ന് വര്‍ഷങ്ങൾ; മലയാളികളുടെ പ്രിയപ്പെട്ട സച്ചി വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം

പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതം, ചെയ്ത സിനിമകൾ എല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത്, പ്രണയവും പ്രതികാരവും ആക്ഷനുമെല്ലാം സിനിമകളിൽ നിറഞ്ഞപ്പോൾ ഇതിനു പിന്നിലെ കലാകാരനും ജനഹൃദയങ്ങൾ കീഴടക്കി. സച്ചി, അങ്ങനെയായിരുന്നു സിനിമാലോകവും സുഹൃത്തുക്കളും അയാളെ വിളിച്ചിരുന്നത്. മലയാള സിനിമയ്ക്ക് എന്നും ഓർത്തിരിക്കാനുള്ള കുറെ നല്ല സിനിമകളും കഥകളും സമ്മാനിച്ച് സച്ചി യാത്രയായിട്ട് ഇന്നേക്ക് 4 വർഷം.

ALSO READ:രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം; നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രത്തിനും എൻടിഎയ്ക്കും സുപ്രീം കോടതി നോട്ടീസ്

സിനിമയായിരുന്നു സച്ചിയുടെ എക്കാലത്തെയും ലക്ഷ്യം. അതിനായി 8 വർഷത്തെ വക്കീൽ കുപ്പായം അഴിച്ച് പകരം സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായം അണിയുകയായിരുന്നു സച്ചി. പുതുമയാർന്ന കഥകളായിരുന്നു സച്ചിയുടേത്. കലയും കച്ചവടവും ഒരുമിച്ച ആ സിനിമകളിൽ പലതും മലയാളികളുടെ ഹൃദയത്തിൽ തൊട്ടു.

2007 ൽ സഹ തിരക്കഥാകൃത്തായി തുടക്കം കുറിച്ച സച്ചി പിന്നീട് സ്വതന്ത്ര തിരക്കഥാകൃത്തായി. വർഷങ്ങൾക്ക് ശേഷം പ്രണയിനിയെ തേടിയെത്തുന്ന നായകന്റെ കഥ ലക്ഷദീപിന്റെ മനോഹാരിതയിൽ അവതരിപ്പിച്ച അനാർക്കലി,പരമ്പരാഗത നായകൻ വില്ലൻ സങ്കല്പങ്ങൾ പൊളിച്ചെഴുതിയ ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും. ഇവയെല്ലാം സച്ചിയിലെ ഏറ്റവും മികച്ച സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും അടയാളങ്ങളായിരുന്നു.

പ്രണയവും പ്രതികാരവും നർമവുമൊക്കെ വ്യത്യസ്ത ഭാവങ്ങളിൽ സച്ചിയുടെ സിനിമകളിൽ നിറഞ്ഞപ്പോൾ അത് എക്കാലത്തെയും മികച്ച സിനിമകളായി. ഓരോ സിനിമകൾ കഴിയുമ്പോഴും സ്വയം മെച്ചപ്പെടൽ സച്ചിയിൽ പ്രകടമായിരുന്നു. ആദ്യസിനിമ മുതൽ അവസാന സിനിമയായ അയ്യപ്പനും കോശിയും വരെ അതിന്റെ തെളിവാണ്. സിനിമയുടെ ഉയരങ്ങൾ കീഴടക്കുന്നതിനിടെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. ഇനിയും പറയാൻ ഏറെ കഥകൾ ബാക്കിവെച്ചാണ് സച്ചി ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്.

ALSO READ: ‘സിപിഐ വയനാട് മത്സരിക്കും, എൽഡിഎഫ് മത്സരരംഗത്ത് നിന്നും മാറി നിന്നാൽ ബിജെപി ഉയർന്നുവരും, അത് അനുവദിക്കില്ല…’ ബിനോയ് വിശ്വം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News