‘എനിക്ക് വളരെയധികം ബോധ്യം തോന്നുമ്പോള്‍ ഇതുപോലുള്ള എഴുത്തുകളുണ്ടാകും’: സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ പ്രകാശനം ചെയ്തു

ബി ഉണ്ണികൃഷ്ണന്‍ രചിച്ച ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ എന്ന പുസ്തകം എറണാകുളത്ത് പ്രകാശനം ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കെ സി നാരായണനില്‍ നിന്ന് എംവി നാരായണന്‍ പുസ്തകം സ്വീകരിച്ചു.

‘പലതായി നില്‍ക്കുന്ന ഞാന്‍ പല തത്വങ്ങളിലൂടെ കടന്നു പോകുന്ന എനിക്ക് ജീവിച്ച് പോകാന്‍ ബുദ്ധിമുട്ടില്ല. എനിക്ക് വളരെയധികം ബോധ്യം തോന്നുമ്പോള്‍ ഇതുപോലുള്ള എഴുത്തുകളുണ്ടാകും, അല്ലെങ്കില്‍ തട്ടുപൊളിപ്പന്‍ സിനിമ ചെയ്യും’. – പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംവിധായകന്‍ പറഞ്ഞു.

ALSO READ: http://തേനീച്ച ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; വൈറലായി വീഡിയോ

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ 1990-മുതല്‍ കാലയളവിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കെ സി നാരായണനില്‍ നിന്ന് എംവി നാരായണന്‍ പുസ്തകം സ്വീകരിച്ചു.

ALSO READ: http://‘കാസ്‌ട്രോയുടെ പ്രതിമയില്ലാത്ത ക്യൂബ’; പ്രകടനപരതയ്ക്ക് അപ്പുറം ആശയമായി ജനങ്ങളില്‍ ജീവിക്കുന്നുവെന്ന് നിതീഷ് നാരായണന്‍

പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങളും നടന്നു.മലയാള വിമര്‍ശനത്തിന്റെ വര്‍ത്തമാനം, ഭാവി എന്ന വിഷയത്തില്‍ ഗവേഷണവും സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. സിനിമ സാമൂഹിക രംഗത്തെ നിരവധി പേര്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News