‘ആടുജീവിതത്തിൽ നിന്ന് ഒരു സീൻ പോലും കട്ട് ചെയ്തിട്ടില്ല’, ന്യൂഡിറ്റി ഉള്ളത് കൊണ്ട് സിനിമക്ക് ആദ്യം തന്നത് ‘എ’ സര്‍ട്ടിഫിക്കറ്റ്: ബ്ലെസി പറയുന്നു

ആടുജീവിതത്തിൽ നിന്ന് ഒരു സീൻ പോലും കട്ട് ചെയ്തിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി. ന്യൂഡിറ്റി ഉള്ളത് കൊണ്ട് സിനിമക്ക് ആദ്യം തന്നത് ‘എ’ സര്‍ട്ടിഫിക്കറ്റ് ആണെന്നും, പിന്നീട് അപ്പീൽ പോയതിന് ശേഷമാണ് അത് യു/എ സര്‍ട്ടിഫിക്കറ്റായി മാറിയതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു.

ബ്ലെസി പറഞ്ഞത്

ALSO READ: ‘ധ്യാനേ നീ എത്ര വേണേൽ അപമാനിച്ചോ, പക്ഷെ പടത്തിന്റെ കഥ പറയരുത്’, ഓഫ് സ്‌ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞ് വിനീത് ശ്രീനിവാസൻ

ഒരു സിനിമയെപ്പറ്റി എല്ലാവരും ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ ഒരു പ്രാധാന്യവും ഇല്ലാത്ത ഇത്തരം വിഷയങ്ങള്‍ക്ക് മറുപടി പറയുക എന്നത് ഒരു ഫിലിംമേക്കറുടെ ഗതികേടാണ്. സ്വസ്ഥത എന്തെന്ന് ഞാന്‍ അറിയാന്‍ പാടില്ലെന്ന നിര്‍ബന്ധമുള്ളവരാണ് ഇത്തരം കാര്യങ്ങള്‍ മാത്രം ചര്‍ച്ചയാക്കുന്നത്.

ഞാന്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ കൊടുത്ത ഫൂട്ടേജില്‍ നിന്ന് ഒരു സീന്‍ പോലും മാറ്റേണ്ടി വന്നിട്ടില്ല. അവര്‍ എനിക്ക് ഒരൊറ്റ നിര്‍ദേശം മാത്രമേ തന്നിട്ടുള്ളൂ. ട്രിപ്പിള്‍ ഫൈവ് എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണം, അല്ലെങ്കില്‍ അവിടെ വേറെ ഏതെങ്കിലും വാക്ക് ഉപയോഗിക്കണം എന്ന്. പുകവലിയെ പ്രൊമോട്ട് ചെയ്യുന്നതിനാലാണത്. ആ വാക്ക് മാറ്റി ഫോറിന്‍ സിഗരറ്റ് എന്ന് ഞാന്‍ മാറ്റി.

ALSO READ: ‘വരികൾ പെയിന്റ് പണിക്ക് പോകുന്ന ചേട്ടൻ, പ്രൊഡ്യൂസർ പോത്ത് കച്ചവടക്കാരൻ’, സുന്ദരിയെ വാ എന്ന ഹിറ്റ് ഗാനത്തിന് പിറകിൽ സാധാരണക്കാരായ മനുഷ്യർ

പൃഥ്വിയുടെ ന്യൂഡിറ്റി കാണിക്കുന്നത് കൊണ്ട് സിനിമക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് തരേണ്ടി വരുമെന്ന് സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞു. അതിനെതിരെ അപ്പീല്‍ പോയിട്ടാണ് യു/എ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News