ആടു ജീവിതം സിനിമയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് തിരക്കഥ കുറ്റമറ്റതാക്കി എടുക്കാനായിരുന്നു: ബ്ലെസി

ബെന്യാമിൻ നോവലിൽ പറയാത്ത കാര്യങ്ങൾ പറയുക എന്നതാണ് സിനിമയിലൂടെ ഉദ്ദേശിച്ചതെന്നും ആടു ജീവിതം സിനിമയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് തിരക്കഥ കുറ്റമറ്റതാക്കി എടുക്കാനായിരുന്നുവെന്നും സംവിധായകൻ ബ്ലെസ്സി. കാലിക്കറ്റ്‌ പ്രെസ്സ് ക്ലബ്ബിൽ ആടുജീവിതം ടീമിനായി സംഘടിപ്പിച്ച മീറ്റ് ദി ക്രൂ വിൽ പങ്കെടുക്കുകയായിരുന്നു ബ്ലെസ്സി . നോവലിനെ സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന വിവാദം ചായ കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് എഴുത്തുകാരൻ ബെന്യാമിനും പ്രതികരിച്ചു.

Also Read: വീണ്ടും പുലിവാല്‍ പിടിച്ച് മാലദ്വീപ് മുന്‍മന്ത്രി, വിമര്‍ശന പോസ്റ്റില്‍ ‘അശോകചക്രം’; ഒടുവില്‍ ക്ഷമാപണം

ആടുജീവിതം നോവലിനെ സിനിമയാക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രയാസപ്പെട്ടത് തിരക്കഥ കുറ്റമറ്റതാക്കാനാണെന്നും പുതുതായി എന്ത് സംസാരിക്കാം എന്നതാണ് സിനിമയിലൂടെ ലക്ഷ്യം വെച്ചതെന്നും സംവിധായകൻ ബ്ലെസ്സി . സിനിമ റിലീസിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കുള്ള മറുപടിയായാണ് സംവിധായകന്റെ പ്രതികരണം. ആടു ജീവിതത്തിന്റെ രണ്ടാം ഭാഗം എന്നത് അമല പോളിനോട് നടത്തിയ തമാശ രൂപേണ പറഞ്ഞ കാര്യം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ചെറിയ പെരുന്നാൾ ബുധനാഴ്ച

ഒരാൾ കേട്ട കഥ അപ്പാടെ എഴുതുന്നത് അല്ല നോവലെന്നും എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് അവതരണ ശൈലിയെന്നും എഴുത്തുകാരൻ ബെന്യാമിനും പ്രതികരിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദി ക്രൂ വിൽ സിനിമയിലെ അഭിനേതാവായ ഗോകുൽ, ഗായകൻ ജിതിൻ രാജ് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News