‘മാമാട്ടിക്കുട്ടിയമ്മയിലെ പെട്ടി’, ‘മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ മരവും ഷോളും’, സിനിമകളിലെ മിത്തുകളെ കുറിച്ച് ഫാസിൽ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. ധാരാളം പ്രണയസിനിമകൾ ചെയ്ത ഫാസിലിന്റെ ഓരോ ചിത്രങ്ങളിലും ഓരോ മിത്തുകൾ ഒളിഞ്ഞു കിടക്കാറുണ്ട്. പ്രണയകഥകൾക്ക് മിത്തുകൾ പലപ്പോഴും അനിവാര്യമായത് കൊണ്ട് തന്നെയാണ് വിവിധ രൂപങ്ങളിൽ സിനിമയിൽ ഫാസിൽ അതിനെ ഉൾക്കൊള്ളിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമകളിലെ മിത്തുകളെ കുറിച്ച് സംവിധായകൻ ഫാസിൽ പറയുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫാസിൽ മിത്തുകളെ കുറിച്ച് പറഞ്ഞത്.

ALSO READ: കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയോ? ഒടുവിൽ വർഷങ്ങൾക്ക് ശേഷം വിവാദത്തിൽ പ്രതികരിച്ച് നടി

ഫാസിൽ പറഞ്ഞത്

മിത്തുകൾ അതൊക്കെ അതങ്ങനെ സംഭവിക്കുന്നതാണ്. അറിയാതെ ചില വസ്തുക്കൾ കഥാപാത്രങ്ങളാകുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ടിലെ കണ്ണട ഒരു മിത്ത് പോലെയായി, കോളിങ് ബെൽ കഥാപാത്രം പോലെയായി. മാമാട്ടിക്കുട്ടിയമ്മ തന്നെ മിത്താണ്. ആ സിനിമയിലെ പെട്ടിയും ഒരു കഥാപാത്രമാണ്. മണിവത്തൂരിലെ ആയിരം ശിവരാത്രികളിൽ ആ മരവും ഷോളുമൊക്കെ കഥാപാത്രങ്ങളാണ്.

ALSO READ: ‘അറിഞ്ഞാ വിജയ് മാമൻ അഭിനയം നിർത്തി’, കേട്ടപാടെ പൊട്ടിക്കരഞ് കൊച്ചു മിടുക്കി, വെട്ടിലായി അച്ഛൻ; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News