‘അടുത്തത് ടൈം ട്രാവൽ’, ഞെട്ടി തീർക്കണ്ട വരുന്നുണ്ട് വീണ്ടും മമ്മൂട്ടി, ആകാംക്ഷയുടെ കൊടുമുടിയിൽ ആരാധകർ

ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയത്തിന് ഇന്ത്യ മുഴുവൻ കയ്യടിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകരുടെ ഫേസ്ബുക് പോസ്റ്റുകളിലും മറ്റും മമ്മൂട്ടിയും അദ്ദേഹത്തിന്റെ പരീക്ഷണ സിനിമകളും മാത്രമാണുള്ളത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി വീണ്ടും മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. സംവിധായകൻ കൃഷാന്ദിനൊപ്പമാണ് താരം പുതിയ ചിത്രം ചെയ്യുന്നതെന്നാണ് ചർച്ചകൾ.

ALSO READ: സ്നേഹം, കരുണ, അനുകമ്പ തുടങ്ങിയ ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ എല്ലാ മതങ്ങളും ഒന്നാണ്; മുഖ്യമന്ത്രി

ആവാസവ്യൂഹം, വൃത്താകൃതിയിലുള്ള ചതുരം തുടങ്ങിയ സിനിമകളുടെ സംവിധായകനായ കൃഷാന്ദ് ചെയ്യുന്ന പുതിയ സയന്റിഫിക് ജേണറിലുള്ള ഒരു ടൈം ട്രാവൽ ചിത്രത്തിലാണ് അടുത്തതായി മമ്മൂട്ടി അഭിനയിക്കുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. സിനിമകളിലൂടെ അത്ഭുതപ്പെടുത്തിയ കൃഷാന്ദ് മമ്മൂട്ടിയെ വെച്ച് എന്താണ് ചെയ്യുക എന്ന് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

ALSO READ: ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു; 2024ലെ രണ്ടാമത്തെ വിജയകരമായ വിക്ഷേപണം

അതേസമയം, ഈ സിനിമ സംബന്ധിച്ച കൂടുതൽ വിവരങ്ങളും താരത്തിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവിച്ചാൽ ഭ്രമയുഗം പോലെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിക്കാൻ സാധ്യതയുണ്ട് ഈ കൃഷാന്ദ് ചിത്രവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here