‘അവനെ കണ്ടാല്‍ തന്നെ പ്രേമം തോന്നിപ്പോകും, എന്ത് ഭംഗിയുള്ള കണ്ണുകളും വിരലുകളുമാണ്’; ആ മലയാള നടനെ കുറിച്ച് തുറന്നുപറഞ്ഞ് ലാല്‍ ജോസ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. എല്ലാക്കാലവും ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ഒരുപിടി നല്ല സിനിമകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള നടന്‍ ഫഹദ് ഫാസിലിനെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.

ഭയങ്കര വാചാലമായ കണ്ണുകളാണ് ഫഹദിന്റേത് എന്ന് ലാല്‍ ജോസ് പറഞ്ഞു. ആദ്യം കാണുമ്പോള്‍ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും. അത്രയും മനോഹരമായ കണ്ണുകളാണ്. നല്ല ഭംഗിയുള്ള കൈ വിരലുകള്‍, കാല്‍ വിരലുകള്‍ അങ്ങനെയൊക്കെയാണ് അവനെക്കാണാന്‍ എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read :വന്‍ വിജയക്കുതിപ്പില്‍ ‘തുടരും’; 3 ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയത് ഞെട്ടിക്കുന്ന റെക്കോര്‍ഡ് കളക്ഷന്‍

ലാല്‍ ജോസിന്റെ വാക്കുകള്‍:

‘ഫഹദ് എന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറാവാനാണ് ആദ്യം വരുന്നത്. നല്ല വെളുത്ത് ചുവന്ന ചെക്കന്‍. ഞാന്‍ പറഞ്ഞു നീ അഭിനയിച്ചാല്‍ മതി, വെറുതെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വെയില്‍ കൊണ്ട് ചീത്തയാകണ്ട. ഭയങ്കര വാചാലമായ കണ്ണുകളാണ്. ആദ്യം കാണുമ്പോള്‍ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും. അത്രയും മനോഹരമായ കണ്ണുകളാണ്. നല്ല ഭംഗിയുള്ള കൈ വിരലുകള്‍, കാല്‍ വിരലുകള്‍ അങ്ങനെയൊക്കെയാണ് അവനെക്കാണാന്‍. ഞാന്‍ നിന്നെ നായകനാക്കി സിനിമ ചെയ്യുമെന്ന് പറഞ്ഞു. ‘പോ ചേട്ടാ… വെറുതെ കളിയാക്കല്ലേ’ എന്നാണ് ഫഹദ് അപ്പോള്‍ പറഞ്ഞത്. ഷാനുവിന്റെ രണ്ടാം വരവില്‍ ആദ്യത്തെ സിനിമ പ്ലാന്‍ ചെയ്തത് ഞാനായിരുന്നു. പക്ഷെ, പ്രൊഡ്യൂസറെ കിട്ടാത്തതുകൊണ്ട് ആ സിനിമ ഒഴിവാക്കുകയായിരുന്നു,’ ലാല്‍ ജോസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News