‘സിദ്ധിഖിനെ കാണാൻ ലാലെത്തി’, കൊച്ചി അമൃത ആശുപത്രിയിൽ നിരവധി താരങ്ങൾ

സംവിധായകൻ സിദ്ധിഖിനെ കാണാൻ പ്രിയസുഹൃത്ത് ലാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തി. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, റഹ്മാന്‍, എം.ജി. ശ്രീകുമാർ അടക്കമുള്ളവർ നിലവിൽ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ശ്വാസമെടുക്കാൻ തടസ്സമുണ്ടെന്നും ക്രിയാറ്റിൻ ലെവൽ കൂടിയിട്ടുണ്ടെന്നും സിദ്ധിഖിനെ കണ്ട മേജർ രവി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: മെസി മയാമിയിലെത്തി; വിമര്‍ശിച്ച ഗോള്‍കീപ്പറെ പുറത്താക്കി ഡേവിഡ് ബെക്കാം

‘ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് അദ്ദേഹം കിടക്കുന്നത്. അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമിൽ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതാണ് ആരോഗ്യം തീരെ മോശമാകാന്‍ കാരണം. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടെയില്‍ വച്ച് കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്. ഡോക്ടർമാർ ഇപ്പോൾ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാർഥിക്കാമെന്നേ പറയാന്‍ പറ്റൂ’, മേജര്‍ രവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here