‘ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യൂ’; ക്ഷേത്ര പരിസരത്ത് നടി കൃതിയെ ചുംബിച്ച് ആദിപുരുഷ് സംവിധായകന്‍; വ്യാപക വിമര്‍ശനം

ക്ഷേത്ര പരിസരത്ത് നടി കൃതി സനണിനെ ആദിപുരുഷ് സംവിധായകന്‍ ഓം റൗട്ട് ചുംബിച്ചതിനെതിരെ ബിജെപി നേതാവ് ഉള്‍പ്പെടെ രംഗത്ത്. ബിജെപി നേതാവ് രമേശ് നായിഡു നഗോത്തു അടക്കമുള്ളവരാണ് കൃതിക്കും ഓം റൗട്ടിനുമെതിരെ രംഗത്തെത്തിയത്. ഓം റൗട്ടിന്റെ പ്രവര്‍ത്തി മര്യാദകേടും അംഗീകരിക്കാനാവാത്തതുമെന്ന് രമേശ് നായിഡു ട്വീറ്റ് ചെയ്തു.

Also Read- 16,000 ഹൃദയശസ്ത്രക്രിയകള്‍ ചെയ്ത ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

‘ഒരു പവിത്രമായ സ്ഥലത്ത് ഇത്തരം വികൃതി കാണിക്കുന്നത് അത്ര അത്യാവശ്യമാണോ? തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പരസ്യമായി സ്നേഹ പ്രകടനം നടത്തി ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും മര്യാദകേടും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്,’ രമേശ് നായിഡു നാഗോത്തു ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ തന്നെ അദ്ദേഹം അത് പിന്‍വലിച്ചു.

ബി.ജെ.പി നേതാവിന് പുറമേ നിരവധി സംഘി പ്രൊഫൈലുകളും കൃതിക്കും ഓം റൗട്ടിനും എതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ‘ക്ഷേത്രപരിസരത്ത് ഇങ്ങനെ ചെയ്യരുതെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞു. അവര്‍ മൂന്ന് വയസുള്ള കുട്ടികളല്ല. അദ്ദേഹത്തിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യൂ’, ‘ഇത് അപലപനീയമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ പോലും ഒരുമിച്ച് ക്ഷേത്രത്തില്‍ പോകാറില്ല. ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യൂ, നിങ്ങളുടെ പെരുമാറ്റം രാമായണത്തേയും സീതാദേവിയേയും അപമാനിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

Also Read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

എന്നാല്‍ സംവിധായകനെ അനുകൂലിച്ചുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ‘അതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും ഇതിലെന്താണ് ഇത്ര വിവാദമെന്നുമാണ് ചിലര്‍ പറഞ്ഞത്. സുഹൃത്തിന്റെ കവിളില്‍ ഒരു വിടവാങ്ങല്‍ ചുംബനം, അത്രയേ ഉള്ളൂ, ചുംബനം തെറ്റാണെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയുമെന്നും ഓം റൗട്ടിനെ അനുകൂലിച്ച് പലരും അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News