ജയിലറില്‍ വിനായകന് പകരം മമ്മൂട്ടി വില്ലനായിരുന്നെങ്കിൽ ഡബിൾ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു; ഒമർ ലുലു

മികച്ച പ്രേക്ഷകപ്രതികരണം നേടി രജനികാന്ത് നായകനായ ജയിലർ തിയറ്ററുകളിൽ മുന്നേറുകയാണ്. മോഹൻലാൽ, രജനികാന്ത്, ശിവരാജ് കുമാർ ഉൾപ്പടെയുള്ളവരുടെ പ്രകടനങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ ആണ് ചിത്രത്തിന് ലഭിയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഉള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.ഫേസ്ബുക്കിലൂടെയാണ് ഒമർ തന്റെ അഭിപ്രായം പങ്കുവെച്ചത്.

ജയിലറിൽ ആദ്യം വില്ലൻ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചരങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് ഒമർ ലുലുവിന്റെ പ്രതികരണംആദ്യം പ്ലാൻ ചെയ്തത് പോലെ വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഡബിൾ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു എന്നാണ് ഒമറിന്റെ അഭിപ്രായം. എങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ‌ഓഫീസ് കളക്ഷൻ ലഭിക്കുമായിരുന്നു എന്നാണ് ഒമർ പറയുന്നത്.നെൽസൺ എന്ന ഡയറക്‌ട്റുടെ ഗംഭീര തിരിച്ചുവരവ്വ് ആണ് പടത്തിലെന്നും ഒമർ കുറിച്ചു.

also read: ഗുരുവായൂരപ്പന് സ്വർണ്ണകിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ

ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്

“ജയിലർ, നെൽസൺ എന്ന ഡയറക്‌ട്റുടെ ഗംഭീര തിരിച്ചുവരവ്. രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില്ല. പിന്നെ ലാലേട്ടൻ ശിവരാജ് കുമാർ ചുമ്മാ തീ. വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും,ആദ്യം പ്ളാൻ ചെയ്‌ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ‌ഓഫീസ് കളക്ഷൻ വന്നേനെ. Pakka Entertaintment”, എന്നാണ് ഒമർ ലുലു കുറിച്ചത്.

also read: കൊച്ചിയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം ജയിലറിന്‍റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തില്‍ വില്ലനാകാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്ന പ്രചരണം ഉണ്ടായിരുന്നു. ആദ്യം വലിയൊരു സ്റ്റാറിനെയാണ് വില്ലനായി തീരുമാനിച്ചിരുന്നത്. എന്നാൽ ഫൈറ്റ് സീനൊക്കെ ഉണ്ട്. അദ്ദേഹത്തെ അടിക്കാൻ തനിക്ക് സാധിക്കില്ല എന്ന ചിന്തയിൽ ആ തീരുമാനം മാറ്റിയെന്ന് രജനികാന്ത് പറഞ്ഞിരുന്നു. രജനികാന്ത് സംസാരിക്കുമ്പോള്‍, നെൽസൺ അടുത്തിരുന്ന ആളോട് മമ്മൂട്ടി എന്ന് പറയുന്ന വീഡിയോയും വൈറല്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here