
മലയാളത്തിന്റെ അനശ്വരനായ സംവിധായകൻ. പദ്മരാജനെ അങ്ങനെയല്ലാതെ മറ്റെന്ത് വിളിക്കാൻ. മലയാളികൾ പപ്പേട്ടനെന്ന് വിളിക്കുന്ന പദ്മരാജന്റെ കഥാപാത്രങ്ങൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മലയാളികളുടെ മനസിൽ എന്നും നിറഞ്ഞ് നിൽക്കും. പപ്പേട്ടന്റെ സ്ത്രീ കഥാപാത്രങ്ങൾക്കുള്ള ആഴവും പരപ്പും ചിലപ്പോൾ മറ്റെവിടെയും കണ്ടെന്ന് വരില്ല.
ഇപ്പോഴിതാ പദ്മരാജന്റെ കഥാപാത്രങ്ങൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ്. പ്രണയവും വിപ്ലവുമെല്ലാം നിറഞ്ഞു നിൽക്കുന്ന പപ്പേട്ടന്റെ കഥാപാത്രങ്ങളുടെ എ ഐ ആവിഷ്കാരത്തിനൊപ്പം നീങ്ങുന്ന കഥാപാത്രങ്ങളുടെ ഡയലോഗുകളാണ് വീഡിയോയുടെ പ്രധാന ആകർഷണം.
ALSO READ; മോഹൻലാൽ ആദ്യമായി ടിക്കറ്റ് എടുത്ത് കണ്ട സിനിമ ഏതെന്ന് അറിയാമോ? ചിരിപടർത്തി ലാലേട്ടൻ
ക്ലാരയും സോഫിയും മായയുമെല്ലാം തീയേറ്ററിൽ ഇരിക്കുന്ന തരത്തിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. നായികമാരെ കാണിച്ചതിന് ശേഷം തീയേറ്ററിലെ മറ്റൊരു സീറ്റിൽ നിശബ്ദനായി ഇരിക്കുന്ന സാക്ഷാൽ പദ്മരാജനേയും വീഡിയോയിൽ കാണാം. പ്രണയവും വിരഹവുമെല്ലാം ഈ കഥാപാത്രങ്ങളിലൂടെ എന്നും ആഘോഷിക്കപ്പെടുമെന്ന് ഉറപ്പാണ്.
പി പദ്മരാജൻ വിട പറഞ്ഞ് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളോടുള്ള ആരാധന ഒട്ടും കുറയുന്നില്ല എന്നതിന്റെ തെളിവാണ് jeevanjrraveendran എന്ന അക്കൗണ്ടിലെ വീഡിയോയ്ക്ക് ലഭിക്കുന്ന സ്വീകാര്യത. നിരവധി ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങളോടുള്ള ഇഷ്ടവും വീഡിയോയിലെ കമന്റുകളിൽ നിറഞ്ഞു നിൽക്കുന്നത് കാണാം. മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാർ, മലയാള സിനിമയിലെ ഒരിക്കലും നിറം മായാത്ത സിനിമയും സ്ത്രീ കഥാപാത്രങ്ങളും ഇങ്ങനെ നീളുന്നു കമന്റുകൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

