
മലയാളികളുടെ പ്രിയപ്പെട്ട ജോഡി ആയിരുന്നു നടി ലിസിയും സംവിധായകൻ പ്രിയദർശനും. ഇരുവരുടെയും വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ. മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിനിടയിൽ വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് അകലാൻ തീരുമാനിച്ചതെന്നും കുറച്ചുവർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതെന്നും പ്രിയദർശൻ പറഞ്ഞു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതു കുറച്ച് കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.’’ എന്നായിരുന്നു പ്രിയദർശന്റെ വാക്കുകൾ.
ALSO READ: ഒന്നല്ല, രണ്ട് അബദ്ധം; സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്; അയോഗ്യതയിൽ വിജയ് തടി തപ്പിയത് അവസാന നിമിഷം
1990-ലാണ് ലിസിയെ അദ്ദേഹം വിവാഹം ചെയ്യുന്നത്. പിന്നീട് 2016-ൽ ഇരുവരും വിവാഹമോചിതരായി. വീണ്ടും ലിസിയുമായി ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച വിവരം അടുത്തിടെയാണ് പ്രിയദർശൻ ‘മിഡ്-ഡേ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്നേയുള്ളൂ, പക്ഷേ തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത് എന്ന് പ്രിയദർശൻ തന്നെ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




