
യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ. പതിന്നാലു ദിവസത്തേക്കാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. യുവനടിയെ സെറ്റിൽ ആക്രമിച്ച കേസിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ തീരുമാനം. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും.രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം ആണ് അദ്ദേഹത്തെ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്.
ജനുവരിയിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ ഒരു പരിപാടിക്ക് വന്നപ്പോഴാണ് പൊലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ആരോഗ്യ പ്രശ്നത്തെ തുടർന്ന് അദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
Also Read: യുവ നടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
ജനുവരി 9 നു ഫോർട്ട് കൊച്ചിയിൽ വെച്ചാണ് പരാതിക്കു കാരണമായ സംഭവം ഉണ്ടാകുന്നത്. സംവിധായകൻ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൊച്ചി സ്വദേശിയായ യുവ നടിയുടെ പരാതി. തുടർന്ന് ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിനെതിരെ ബിഎൻഎസ് പ്രകാരമുള്ള ഗുരുതർഹരാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

