തൃശൂരിലേക്കുള്ള യാത്രയിൽ വെച്ചാണ് മമ്മൂട്ടി ആ സിനിമയിലെ ഡയലോഡ് പഠിച്ചെടുത്തത്, അഭിനയത്തോട് കടുത്ത അഭിനിവേശമുള്ള നടൻ; സത്യൻ അന്തിക്കാട്

മമ്മൂട്ടിയ്ക്കും മോഹൻലാലിനും അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. വെറുതെയല്ല അവരൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും, വടക്കന്‍വീരഗാഥ സിനിമ ഷൂട്ട് ചെയ്യുന്നതിന് എത്രയോ മുമ്പ് തന്നെ മമ്മൂട്ടി കോഴിക്കോട് പോയി എം.ടിയെ കണ്ട് തന്റെ പോര്‍ഷന്‍ റെക്കോര്‍ഡ് ചെയ്യിച്ചുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

സത്യൻ അന്തിക്കാട് പറഞ്ഞത്

ALSO READ: കേരളത്തിൽ ക്രമസമാധാന നില ഭദ്രം; മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ് റിയാസ്

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വെറുതെയല്ല ഇവിടെ ഇപ്പോഴും നില്‍ക്കുന്നത്. സിനിമയോടുള്ള കടുത്ത അഭിനിവേശം കൊണ്ടാണ് അത്. ചെയ്യുന്ന കര്‍മത്തോടുള്ള ആത്മാര്‍ത്ഥത കൊണ്ടുമാണ്.പണ്ട് വടക്കന്‍ വീരഗാഥ സിനിമ തുടങ്ങുന്നതിന് മുമ്പ് രാത്രി എറണാകുളത്ത് നിന്ന് ഞാന്‍ തൃശൂരിലേക്ക് പോകാന്‍ വേണ്ടി ഒരു ടാക്‌സി വിളിക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ മമ്മൂട്ടി, താന്‍ അത് വഴിയാണ് പോകുന്നതെന്നും എനിക്ക് ലിഫ്റ്റ് തരാമെന്നും പറഞ്ഞു.

ALSO READ: കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഒടുവിൽ ഞാനെന്റെ കാശു പറഞ്ഞു, പിന്നെ അവരെ ഈ വഴിക്ക് കണ്ടില്ല; തമാശക്കഥ പങ്കുവെച്ച്‌ സലിം കുമാർ

അന്ന് പുള്ളി എം.ടിയുടെ പുതിയ ഒരു സിനിമ ചെയ്യാന്‍ പോകുന്ന കാര്യം പറഞ്ഞു. കുറച്ച് ബുദ്ധിമുട്ട് ഉള്ള കഥാപാത്രം ആണെന്നും ചന്തുവിന്റെ കഥാപാത്രം ആണെന്നും പറഞ്ഞു. മമ്മൂട്ടി നേരെ കോഴിക്കോട് പോയി എം.ടിയെ കണ്ട് ആളുടെ റോളിന്റെ പോര്‍ഷന്‍ റെക്കോര്‍ഡ് ചെയ്യിച്ചുവത്രേ. അത് ഓരോ യാത്രയില്‍ ഇട്ട് കേള്‍ക്കാറാണെന്ന് പറഞ്ഞു. ആ സമയത്ത് സിനിമ ഷൂട്ട് ചെയ്യുന്നതിനും എത്രയോ കാലം മുമ്പ് തന്നെ എം.ടിയുടെ ശബ്ദം കേട്ട് അതിന്റെ കൂടെ തന്റെ ഡയലോഗ് പറഞ്ഞ് പഠിക്കുന്ന മമ്മൂട്ടിയെ ഞാന്‍ പിന്നീട് കണ്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel