‘ചെയ്ത എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റാക്കിയ മലയാളത്തിലെ അപൂര്‍വ സംഗീതസംവിധായകനാണ് അദ്ദേഹം’: സിബി മലയില്‍

മലയാളികളുടെ മനസില്‍ എന്നും സൂക്ഷിക്കാന്‍ കഴിയുന്ന ഒരുപാട് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. ഇപ്പോഴിതാ തന്റെ സിനിമ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം.

എന്റെ അഭിപ്രായത്തില്‍, ചെയ്ത എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റാക്കിയ മലയാളത്തിലെ അപൂര്‍വം സംഗീതസംവിധായകരിലൊരാളാണ് രവീന്ദ്രന്‍ മാസ്റ്ററെന്ന് സിബി മലയില്‍ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ് തുറന്നത്.

Also Read : ബഹിരാകാശത്ത് നിന്ന് ദീപാവലി ആശംസയുമായി സുനിത വില്യംസ്

രവീന്ദ്രന്‍ മാസ്റ്റര്‍ ആദ്യമായി എനിക്ക് വേണ്ടി വര്‍ക്ക് ചെയ്തത് ഹിസ് ഹൈനസ് അബ്ദുള്ളയിലാണ്. അതിലെ പാട്ടുകള്‍ പലതും ഇന്നും പലരുടെയും ഫേവറെറ്റാണ്. പിന്നീട് മൂന്ന് സിനിമകളില്‍ കൂടി അദ്ദേഹം എന്നോടൊപ്പം വര്‍ക്ക് ചെയ്തു.

ഭരതം, ധനം, കമലദളം. അതില്‍ ഭരതത്തിന് സംഗീതസംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും കിട്ടിയിട്ടുണ്ട്. ഒരു സംവിധായകനെന്ന നിലയില്‍ പാട്ടുകള്‍ ചിത്രീകരിക്കാന്‍ എനിക്ക് ഏറ്റവുമധികം പ്രചോദനം തരുന്നത് രവീന്ദ്രന്‍ മാഷിന്റെ പാട്ടുകളാണ്.

ഹിസ് ഹൈനസ് അബ്ദുള്ളയിലെ പ്രമദവനമായാലും ഭരതത്തിലെ രാമകഥാ ഗാനലയം ആണെങ്കിലും ഞാന്‍ ആസ്വദിച്ച് ചിത്രീകരിച്ച പാട്ടുകളാണ്. എന്റെ അഭിപ്രായത്തില്‍, ചെയ്ത എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റാക്കിയ മലയാളത്തിലെ അപൂര്‍വം സംഗീതസംവിധായകരിലൊരാളാണ് രവീന്ദ്രന്‍ മാസ്റ്റര്‍,’ സിബി മലയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News