അച്ഛനും അമ്മയും നല്ല ഇറോട്ടിസം ചെയ്തതുകൊണ്ടാണല്ലോ ഫാമിലി ഉണ്ടായത്, പിന്നെ എന്തുകൊണ്ട് അത്തരം സിനിമകൾ കാണാൻ ആളുകൾ വരുന്നില്ല? സിദ്ധാര്‍ത്ഥ് ഭരതന്‍

മലയാളികളുടെ സദാചാര ബോധത്തെക്കുറിച്ച് സംസാരിച്ച് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. സമൂഹം കുറച്ചുകൂടി ഓപ്പണ്‍ ആവാന്‍ തുടങ്ങിയാല്‍ ഇവിടുത്തെ പല പ്രശ്‌നങ്ങളും മാറുമെന്നാണ് താന്‍ കരുതുന്നതെന്നും, സിനിമകളിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഡ്രഗ് യൂസേജുമൊക്കെ ഇവിടെ ഓക്കെയാണ്, ഇറോട്ടിസമാണ് പ്രശ്‌നമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ധാര്‍ത്ഥ് പറഞ്ഞു. ചതുരം എന്ന സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി.

സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞത്

എ സര്‍ട്ടിഫിക്കറ്റ് എന്ന് പറഞ്ഞാല്‍ അഡല്‍റ്റ്‌സാണല്ലോ കാണുന്നത്. ആക്ഷന്‍ കൂടുതലുള്ള സിനിമകളെല്ലാം എ സര്‍ട്ടിഫൈഡാണ്. അതില്‍ വിഷയമില്ല. ഇറോട്ടിസം കാണിക്കുന്നതിലാണ് വിഷയം എന്ന് പറഞ്ഞാല്‍ അവിടെ ക്ലോസ്ഡ് ആവാന്‍ തുടങ്ങുകയാണ് നമ്മുടെ സൊസൈറ്റിയെന്നര്‍ത്ഥം.

ALSO READ: എന്നെ കൊല്ലാതെ വിട്ടതാണ് നല്ല കാര്യം, അതിന് എനിക്ക് ഒരുപാട് നന്ദിയുണ്ടെന്ന് തൃഷ

ചതുരം ആളുകള്‍ തിയേറ്ററില്‍ വന്ന് കാണണമായിരുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍. സ്ത്രീകളായിരുന്നു അത് ലീഡ് ചെയ്യേണ്ടിയിരുന്നത്. ആണുങ്ങള്‍ ഒരിക്കലും അവരോട് ലീഡ് ചെയ്യാന്‍ പറയില്ല. അതിന് പിന്നില്‍ വേറെ കാരണങ്ങളുണ്ട്. ഒരു സ്ത്രീയുടെ കഥയായിരുന്നു ചതുരം. സ്ത്രീകളായിരുന്നു ഈ സിനിമ കാണേണ്ടിയിരുന്നത്. ചില പോക്കറ്റ്‌സില്‍ ചിലര്‍ക്ക് ഇത് ഭയങ്കര പ്രശ്‌നമാണ്. അതില്‍ നിന്ന് ബ്രേക്ക് ആയി വരണം. നമ്മള്‍ ചന്ദ്രനിലേക്ക് ചന്ദ്രയാന്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ഈ വിഷയം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊക്കെ ഒന്ന് മാറി വന്നാല്‍ എല്ലാ രീതിയിലും നല്ലതാണ്.

ഫാമിലി ഓഡിയന്‍സിന് ഇത്തരം സിനിമ കാണാന്‍ കഴിയില്ലെന്നാണ് പറയുന്നത്. അച്ഛനും അമ്മയ്ക്കും സിനിമ കാണാന്‍ വരാമല്ലോ. കുട്ടികളെ കൂട്ടി വരേണ്ടതില്ല എന്നല്ലേയുള്ളൂ.അവര്‍ നല്ല ഇറോട്ടിസം ചെയ്തതുകൊണ്ടാണല്ലോ ഫാമിലി ഉണ്ടായത്. സൊസൈറ്റിയുടെ ഓപ്പണ്‍നെസ് ആണ് അത് കാണിക്കുന്നത്. പലരും ഇത് ആലോചിച്ചാലേ അത് സംഭവിക്കുള്ളൂ. ഞാന്‍ ആളുകള്‍ വരണം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവിടെ എന്നെ മാറ്റി നിര്‍ത്തും. അതുകൊണ്ട് തന്നെ എല്ലാവരും ആലോചിക്കേണ്ട കാര്യമാണ് ഇതെന്നാണ് തോന്നുന്നത്.

ALSO READ: വായുമലിനീകരണം രൂക്ഷം; ദില്ലിയില്‍ 18 വരെ സ്‌കൂളുകള്‍ അടച്ചിടും

വീട്ടില്‍ കാണുന്ന, ഒ.ടി.ടിയില്‍ ഉള്ളതൊക്കെ കൂടുതലും ഇറോട്ടിക്ക് കണ്ടന്റാണ്. അപ്പോള്‍ ഇത് ഡൈജസ്റ്റ് ചെയ്യാന്‍ പറ്റാത്ത കാര്യമില്ല. എന്നാല്‍ ആളുകളുടെ മുന്‍പില്‍ പോയി നില്‍ക്കുമ്പോഴായിരിക്കാം ആളുകള്‍ക്ക് പ്രശ്‌നം വരുന്നത്. ചതുരം സിനിമ തിയേറ്ററില്‍ കാണാന്‍ വന്ന ആളുകളില്‍ ചിലര്‍ പറഞ്ഞത് സിനിമ കണ്ടിട്ട് അവര്‍ക്ക് പ്രശ്‌നമായില്ലെന്നും എന്നാല്‍ തിയേറ്ററിലെ കമന്റടിയാണ് അവരെ അണ്‍ കംഫര്‍ട്ടിള്‍ ആക്കിയതെന്നുമാണ്. മാറേണ്ടത് എന്താണെന്ന് നിങ്ങള്‍ തന്നെ ആലോചിക്കൂ. റേച്ചല്‍ എന്നൊരു പടം വരുന്നതായി കണ്ടു. അതിന്റെ ഫസ്റ്റ് ലുക്ക് തന്നെ ഒരു ഇറോട്ടിക് മൂവി സ്‌റ്റൈല്‍ തോന്നി. എബ്രിഡ് ഷൈന്‍ ആയതുകൊണ്ട് നന്നായി വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News