‘മമ്മൂക്ക നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്, പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’: വൈശാഖ്

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം ടർബോയുടെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പുറത്തുവന്നത്.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മധുരരാജക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ടർബോ ഷൂട്ടിനെ പറ്റിയും സംവിധായകൻ വൈശാഖ് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ALSO READ: ‘പൊതുഇടങ്ങൾക്ക് ഒപ്പം’; കളമശേരിയിലെ ആദ്യ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

‘ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്, എണ്ണമറ്റ ഓർമ്മകൾ, എന്നും നിലനിൽക്കുന്ന ബന്ധങ്ങൾ. ഫ്രെയിമുകൾക്ക് പിന്നിൽ പ്രവർത്തിച്ച ടീമിന് വലിയൊരു നന്ദി. നിങ്ങൾ നൽകുന്ന പിന്തുണ എൻ്റെ അഭിനിവേശം വർദ്ധിപ്പിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും എൻ്റെ പ്രിയ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു’, എന്നാണ് വൈശാഖ് പങ്കുവെച്ച കുറിപ്പ്.

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ നിർമാണ സംരംഭവും ഇവരുടെ ആദ്യ ആക്ഷൻ പടവുമാണ് ടർബോ. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ്തിരക്കഥ. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിലുണ്ട്.

ALSO READ: തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; ഒരു വീഴ്ചയും കാണിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News