പൃഥ്വിരാജിന്റെ അടുത്ത പാൻ ഇന്ത്യൻ സിനിമ, ‘വേലുത്തമ്പി ദളവ’, ചിത്രത്തിൽ മൂന്ന് ഗെറ്റപ്പ്, ഇംഗ്ലീഷിലും ഇറങ്ങും: വിജി തമ്പി

എമ്പുരാന് ശേഷം പൃഥ്വിരാജിന്റെ അടുത്ത പാൻ ഇന്ത്യൻ സിനിമയായ ‘വേലുത്തമ്പി ദളവ’ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ വിജി തമ്പി. സിനിമയുടെ ഭൂരിഭാ​ഗം കാര്യങ്ങളും കഴിഞ്ഞിട്ടുണ്ടെന്നും, ചിത്രത്തിലേക്ക് ഒരു 70-80 ദിവസം പൃഥ്വിരാജിനെ ആവശ്യമാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജി തമ്പി പറഞ്ഞു.

ALSO READ: ലോകേഷ് കനകരാജ് നാളെ കേരളത്തിൽ, എത്തുന്നത് ഈ തിയേറ്ററുകളിൽ

‘പൃഥ്വിരാജിന്റെ എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ. സ്ക്രിപ്റ്റിം​ഗ് ഒക്കെ കഴിഞ്ഞു. രൺജി പണിക്കർ ആണ് തിരക്കഥ ഒരുക്കിയത്. അഞ്ച് വർഷം എടുത്താണ് സ്ക്രിപ്റ്റ് എഴുതിയത്. സിനിമയുടെ ഭൂരിഭാ​ഗം കാര്യങ്ങളും കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലേക്ക് ഒരു 70-80 ദിവസം പൃഥ്വിരാജിനെ ആവശ്യമാണ്. മൂന്ന് ​ഗെറ്റപ്പാണ്. പൃഥ്വിരാജ് എപ്പോഴാണോ ഫ്രീ ആയെത്തുന്നത് അപ്പോൾ തന്നെ സിനിമ തുടങ്ങും. ചിത്രത്തിൽ അഭിനയിക്കാൻ രാജു എപ്പോഴേ റെഡിയായി നിൽക്കുകയാണ്. യഥാർത്ഥത്തിൽ ആടുജീവിതം ചെയ്യാൻ പോയപ്പോഴാണ് കാര്യങ്ങളിൽ മാറ്റം വന്നത്. എന്തായാലും 2025ൽ സിനിമ നടക്കും. ബി​ഗ് ബജറ്റ് സിനിമയാണത്. വളരെ മാനങ്ങൾ ഉള്ളൊരു കഥാപാത്രം ആണ് ദളവ. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അദ്ദേഹം’, വിജി തമ്പി പറയുന്നു.

ALSO READ: ലിയോ സിനിമയുടെ കഥയിൽ വിജയ് ഇടപെട്ടു, ആ ഭാഗങ്ങൾ കൂട്ടിച്ചേർത്തു: നിർമാതാവിന്റെ വെളിപ്പെടുത്തൽ

‘സിനിമയെ കുറിച്ച് പ്ലാൻ ചെയ്തപ്പോൾ തന്നെ ദളവയായി കണ്ടത് പൃഥ്വിരാജിനെയാണ്. പാൻ ഇന്ത്യൻ സിനിമ ആണത്. വലിയൊരു ക്യാൻവാസിൽ ആണ് ഒരുങ്ങുന്നത്. ഇതിന്റെ ഇം​ഗ്ലീഷ് പതിപ്പും ഉണ്ടാകും. ഒറിജിനൽ ബ്രിട്ടീഷ് ആർട്ടിസ്റ്റുകളും സിനിമയിൽ ഉണ്ടാകും. നിർമാതാക്കളുടെ കാര്യത്തിൽ ഫൈനൽ ആകാനുണ്ട്. ഏകദേശം പത്ത് വർഷത്തിൽ കൂടുതലായി ഈ സിനിമ ആലോചിക്കാൻ തുടങ്ങിയിട്ട്. പൃഥ്വിരാജ് ഡയലോ​ഗുകൾ എല്ലാം ഹൃദ്യസ്ഥമാക്കി കഴിഞ്ഞു’, വിജി തമ്പി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News