സ്റ്റാർ ലിങ്ക് കൊണ്ട് നേട്ടം ആർക്ക്? യുക്രൈന് സംഭവിച്ചത് പാഠമാകണം

Starlink India

ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് എയര്‍ടെലും റിയലന്‍സ് ജിയോയും വഴിയൊരുക്കിയിരിക്കുകയാണ്. സ്റ്റാർലിങ്കിനെ ശക്തമായ എതിര്‍ത്തിരുന്ന രണ്ട് ടെലികോം കമ്പനികള്‍ തന്നെയാണ് ഇലോണ്‍ മസ്‌കിനെ പരവതാനി വിരിച്ച് ആനയിക്കുന്നത് എന്നതും ഈ വിഷയത്തിൽ ശ്രദ്ധേയമായ കാര്യാമാണ്.

കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രമാണ് ഇരു കമ്പനികളും കളം മാറ്റി ചവിട്ടാൻ കാരണം എന്നും പറയപ്പെടുന്നുണ്ട്. തീരുവ വിഷയത്തിൽ മോദിസർക്കാരിനെ അമേരിക്ക കടുത്ത സമ്മർദത്തിലാക്കിയതോടെ, ട്രംപിന്റെ ഇഷ്ടക്കാരനും ശതകോടീശ്വരനുമായ മസ്‌കിന്റെ കമ്പനിയെ പരവതാനി വിരിച്ച് രാജ്യത്തേക്ക് ആനയിക്കാൻ തീരുമാനിക്കുകയായിരുന്നു.

Also Read: ഫാൽക്കൺ കുതിച്ചു: കാത്തിരിപ്പിന് അവസാനം; സുനിതയും ബുച്ചും ബുധനാ‍ഴ്ച മടങ്ങും

കഴിഞ്ഞമാസം അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായും മസ്‌കുമായും നടത്തിയ കൂടിക്കാഴ്‌ചകളിൽ സ്റ്റാർലിങ്ക്‌ ചർച്ചയായി. മസ്‌കുമായുള്ള കൂടിക്കാഴ്‌ചയിൽ ‘ബഹിരാകാശവും സാങ്കേതികവിദ്യയും ഈ മേഖലകളിലെ നവീന പ്രവണതകളും’–- ചർച്ചയായെന്നാണ് പ്രധാനമന്ത്രി അന്ന് എക്‌സില്‍ പോസ്റ്റിട്ടത്. ഉപഗ്രഹ അധിഷ്‌ഠിത ഇന്റർനെറ്റ്‌ സേവനം നൽകുന്ന സ്റ്റാർലിങ്ക്‌ സംബന്ധിച്ചും ചർച്ച നടത്തിയെന്ന് വ്യക്തം.

94.5 കോടി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരും 118.9 കോടി ടെലിഫോണ്‍ വരിക്കാരുമുള്ള ഇന്ത്യന്‍ വിപണി സ്റ്റാർലിങ്കിന് ചാകര തന്നെയാണ്.

എന്തുകൊണ്ടാണ് സ്റ്റാർലിങ്ക് ഭീഷണിയാകുന്നത്?
ഉപഭോക്താക്കളുടെ സ്വകാര്യതയെ സ്റ്റാർലിങ്ക് എത്രത്തോളം സംരക്ഷിക്കുമെന്ന് വ്യക്തതമല്ല. കൂടാതെ ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഭ്രമണം ചെയ്യുന്ന സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതുമാണ്. സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുന്നത് പ്രതിരോധ, ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് അതിനാലാണ് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നത്.

അത്യപൂർവ വിഭവമായ സ്‌പെക്‌ട്രം സുതാര്യ ലേലത്തിലൂടെ മാത്രമേ സ്വകാര്യ കമ്പനികൾക്ക്‌ അനുവദിക്കാവൂവെന്ന്‌ 2ജി സ്‌പെക്‌ട്രം കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും. ഏതെങ്കിലും സ്വകാര്യ കമ്പനികൾക്ക്‌ സ്‌പെക്‌ട്രം അനുവദിച്ച്‌ കരാറുണ്ടാക്കുന്നത്‌ നിയമലംഘനമാണെന്നും. കോടിക്കണക്കായ ടെലികോം ഉപഭോക്‌താക്കളുടെ ചെലവിൽ ഉപഗ്രഹ സ്‌പെക്‌ട്രം ഉപയോഗത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള മാഫിയ സംഘമായി ജിയോയും എയർടെല്ലും സ്‌റ്റാർലിങ്കും മാറുമെന്ന് വിഷയത്തിൽ സിപിഐ എം പിബി കൃത്യമായി പറഞ്ഞിട്ടുണ്ട്.

സുപ്രധാന ഓർബിറ്റൽ സ്ലോട്ടുകൾ പിടിച്ചെടുക്കാൻ അനുവദിക്കുന്നത് രാജ്യസുരക്ഷാതാൽപര്യങ്ങൾ അപകടപ്പെടുത്തും. ഒപ്പം പ്രകൃതി വിഭവങ്ങളുടെ മാപ്പിങ്, കാലാവസ്ഥ, വാണിജ്യമൂല്യമുള്ള വിവരങ്ങൾ, തന്ത്രപ്രധാനമായ സൈനിക പ്രതിരോധ വിവരങ്ങൾ തുടങ്ങിയവയും ഇവർക്ക് ലഭ്യമാകും എന്നത് സ്റ്റാർലിങ്ക് രാജ്യസുരക്ഷക്ക് ഭീഷണിയാകും എന്നതിന് കാരണമാണ്. നിര്‍ണായക വിവരങ്ങള്‍ റഷ്യക്ക് ചോര്‍ത്തുമെന്ന് യുക്രെയിനെ അമേരിക്ക ഭീഷണിപ്പെടുത്തിയത് സ്റ്റാർലിങ്കിനെ ആയുധമാക്കിയായിരുന്നു.

കൂടാതെ സ്റ്റാർലിങ്ക് യുഎസിന്റെ അധികാരപരിധിയിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ തന്നെ ഇന്ത്യക്ക് പരിമിതമായ നിയന്ത്രണമേ സേവനത്തിന് മേൽ ഉള്ളൂ.

സ്റ്റാര്‍ലിങ്ക് യുക്രൈൻ ഓർമപ്പെടുത്തൽ
യു.എസ് മിനറല്‍ കരാറില്‍ ഒപ്പുവെക്കാനും യുദ്ധം അവസാനിപ്പിക്കാനും യുക്രൈനിന്റെ മുകളിൽ സമ്മർദം ചെലുത്താൻ യുഎസ് ആയുധമാക്കിയത് സ്റ്റാര്‍ലിങ്ക് ആയിരുന്നു. 2022 മുതലാണ് യുക്രെയിനിലെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നത്. . റഷ്യന്‍ ആക്രമണത്തില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ന്ന യുക്രൈൻ ആശ്വാസകിരണമായാണ് സ്റ്റാർലിങ്കിനെ കണ്ടത്.

വൈറ്റ് ഹൗസില്‍ ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കിയുമായി നടന്ന വാഗ്വാദത്തിന് പിന്നാലെ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് അതിന്റെ യഥാർഥ സ്വരൂപം പുറത്തെടുത്തു. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ പിന്‍വലിച്ചാല്‍ ഒറ്റദിവസം കൊണ്ട് യുക്രൈന്‍ സൈന്യം തകരുമെന്നും. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങള്‍ ശേഖരിച്ച യുക്രൈൻ സൈനിക വിവരങ്ങൾ റഷ്യക്ക് കൈമാറുമെന്നും ഭീഷണി മുഴക്കുകയുണ്ടായി. യു.എസ് നിബന്ധനകള്‍ അംഗീകരിച്ച് വെടിനിറുത്തല്‍ കരാര്‍ യുക്രൈന്‍ അംഗീകരിച്ചതോടെയാണ് സ്റ്റാർലിങ്ക് നിലപാട് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News