ടോം ക്രൂസും മാർവലും ഡിസിയും ഒന്നുമല്ല 2025ലെ ആദ്യ വണ്‍ ബില്യണ്‍ കളക്ഷൻ നേടിയത് ഡിസ്നി ചിത്രം

Lillo & Stitch

ഈ വര്‍ഷത്തെ ആദ്യ വണ്‍ ബില്യണ്‍ കളക്ഷന്‍ നേടാൻ ഹോളിവുഡിലെ വമ്പന്മാർക്കാർക്കും സാധിച്ചില്ല. ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍, മാര്‍വലിന്റെ തണ്ടര്‍ബോള്‍ട്‌സ്, ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ് മുതലായ ചിത്രങ്ങൾ ശോഭിക്കാതെ തകർന്നടിഞ്ഞപ്പോൾ ഡിസ്‌നിയുടെ ലൈവ് ആക്ഷന്‍ ചിത്രമായ ലിലോ ആന്‍ഡ് സ്റ്റിച്ച് 2025ലെ ആദ്യ വണ്‍ ബില്യണ്‍ കളക്ഷൻ നേടിയ ചിത്രമായി മാറി.

100 മില്യണ്‍ ബജറ്റിലൊരുങ്ങിയ ചിത്രം നേടിയ ചരിത്രവിജയം ഡിസ്‌നിയുടെ വമ്പന്‍ തിരിച്ചുവരവിനും വഴിയൊരുക്കി. 270 മില്യണിലൊരുങ്ങിയ ഡിസ്നിയുടെ സ്‌നോവൈറ്റിന് മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാൻ സാധിച്ചിരുന്നില്ല. വമ്പന്‍ പരാജയമായ ചിത്രത്തിനു ശേഷം എത്തിയ ലിലോ ആന്‍ഡ് സ്റ്റിച്ച് ഡിസ്നിയെ വീണ്ടും പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്.

Also Read: ‘ആ സിനിമയാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവ് ആയത്, ആ വലിയ ഭാഗ്യവും എനിക്ക് ലഭിച്ചു’: മനസ് തുറന്ന് വിദ്യാ ബാലന്‍

2002ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ ലൈവ് ആക്ഷന്‍ വേര്‍ഷനാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഡി സിയുടെ സൂപ്പര്‍മാനും ജുറാസിക് വേള്‍ഡ് റീബെര്‍ത്തും മികച്ച കളക്ഷൻ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ​ഗോള കളക്ഷനിൽ ചൈനീസ് ചിത്രമായ നീഷ 2വാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രം. 2.2 ബില്യണാണ് ചിത്രത്തിന്റെ കളക്ഷൻ. 940 മില്യണിലധികം നേടിയ വാര്‍ണര്‍ ബ്രോസിന്റെ എ മൈന്‍ക്രാഫ്റ്റ് മൂവിയും ആ വർഷമ മികച്ച നേട്ടം സ്വന്തമാക്കിയ ചിത്രങ്ങളിൽ ഒന്നാണ്.

Content highlight: Lilo & Stitch becomes first Hollywood film to reach $1 billion in 2025

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News