ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും അക്കൗണ്ട് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും അക്കൗണ്ട് ഷെയറിങിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.  പ്രീമിയം ഉപയോക്താക്കള്‍ക്കിടയില്‍ പാസ്‌വേര്‍ഡ് പങ്കിടല്‍ പരിമിതപ്പെടുത്താനുള്ള നടപടികളാണ് കമ്പനി സ്വീകരിക്കുന്നത്.

നിലവില്‍ പ്രീമിയം അക്കൗണ്ട് പ്ലാനിലൂടെ 10 ഡിവൈസുകളില്‍ നിന്ന് ലോഗിന്‍ ചെയ്യാന്‍ ക‍ഴിയും. എന്നാലത് നാലായി ചരുക്കാനാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഒരുങ്ങുന്നത്. ഒരാള്‍ പണമടച്ച് അക്കൗണ്ട് എടുത്താല്‍ പത്തോളം പേര്‍ക്ക് അതേ അക്കൗണ്ട് വ‍ഴി സിനിമ സീരിസ് സ്പോര്‍ട്സ് തുടങ്ങിയവ ആസ്വദിക്കാമായിരുന്നു. എന്നാലിനി നാല് പേര്‍ക്ക് മാത്രമേ അതിന് സാധിക്കു. പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പേര്‍ അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിതരാകും എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

ALSO READ: ഐ ഫോണ്‍ 15 ഒരുങ്ങുന്നു: വമ്പന്‍ മാറ്റങ്ങളോടെയാണ് ഫോണ്‍ വിപണിയിലെത്തുക

നേരത്തെ നെറ്റഫ്ലിക്സും നിയന്ത്രണം കൊണ്ടുവന്നിരുന്നു.  ഏകദേശം 50 ദശലക്ഷത്തോളം വരിക്കാരുമായി, ഉപയോക്താക്കളുടെ കാര്യത്തില്‍ ഹോട്ട്സ്റ്റാര്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണിയിലെ മുന്‍നിരയില്‍ ഉണ്ട്.

ALSO READ:  ലാലു പ്രസാദ് യാദവിന്‍റെ 6 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News